അരങ്ങ് കീഴടക്കാന്‍ മേവട കാവിലമ്മ വീരനാട്യ സംഘം... ഇന്ന് മേവടപ്പൂരത്തിന് 51-ാമത് വേദി... ഫയല്‍ വീഡിയോ ഈ വാര്‍ത്തയോടൊപ്പം.


മേവട മേജര്‍ പുറയ്ക്കാട്ടുകാവ് ദേവീക്ഷേത്രത്തിലെ ഏഴാം ഉത്സവ ദിവസമായ ഇന്ന് വൈകിട്ട് അരങ്ങ് തകര്‍ക്കാന്‍ മേവട കാവിലമ്മ വീരനാട്യസംഘം ഒരുങ്ങി. 
 
കാവിലമ്മ സംഘത്തിന്റെ 51-ാമത് വേദിയാണിത്. രണ്ട് സീസണ്‍ പിന്നിട്ട് മൂന്നാം സീസണിലേക്ക് കടക്കുന്ന ഈ വീരനാട്യ സംഘം പുതിയ നൃത്തചുവടുകളുമായാണ് ഇന്ന് രംഗത്തെത്തുന്നത്.

ഫയല്‍ വീഡിയോ ഇവിടെ കാണാം...👇👇👇
 

 


കഴിഞ്ഞ മൂന്ന് വര്‍ഷമായി കോട്ടയത്തെയും സമീപ ജില്ലകളിലെയും അരങ്ങുകളില്‍ തകര്‍പ്പന്‍ വീരനാട്യം അവതരിപ്പിച്ച് ശ്രദ്ധേയരായ കളിക്കാരാണ് കാവിലമ്മ വീരനാട്യ സംഘത്തിലുള്ളത്.

ഒന്നര മണിക്കൂറോളം കിടുപ്രകടനം കാഴ്ചവയ്ക്കുന്ന കാവിലമ്മ വീരനാട്യ സംഘം ക്ഷേത്രോത്സവ ചടങ്ങുകളില്‍ ഏറെ ശ്രദ്ധേയരായി കഴിഞ്ഞു.


ആര്യ സുധീഷ്, നിത്യ നായര്‍, അഞ്ജന ഹരിദാസ്, ദേവനന്ദ അഭി, മാളവിക മനോജ്, എസ്. സുനിത, അവന്തിക രാജേഷ്, മാളവിക സിബി, അനുപമ ജയകുമാര്‍, ആതിര ശിവദാസ്, അശ്വതി ഷാജി, സൗമ്യ കണ്ണന്‍, മഞ്ജു ദിലീപ് എന്നിവരാണ് ടീം അംഗങ്ങള്‍. ആസ്വാദകരെ ഹഠാദാകര്‍ഷിക്കുന്ന ഈ ടീമിന് നിരവധി ഫാന്‍സുകാരുമുണ്ട്. ഇവരുടെ ചടുല നൃത്തവും പാടിപ്പതിഞ്ഞ പ്രസിദ്ധ ഗാനങ്ങളുമായുള്ള ചുവടുവയ്പ്പും സവിശേഷമാണ്.


ഇന്ന് വൈകിട്ട് 6.45ന് മേവടപ്പൂര അരങ്ങില്‍ 51-ാമത് വേദിയില്‍ ചുവടുവയ്ക്കുന്ന കാവിലമ്മ വീരനാട്യ സംഘത്തിന് ക്ഷേത്രോപദേശക സമിതി ഭാരവാഹികള്‍ അനുമോദനവും നല്‍കുന്നുണ്ട്. സമ്മേളനത്തില്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.ജി. അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിക്കും. രാജേഷ് കെ.ആര്‍., മനോജ് എസ്. നായര്‍, ഡോ. ദിവാകരന്‍ നായര്‍, എന്‍.എന്‍. വേണുനാഥന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേരും.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments