മരിയസദനത്തിന് ‘ഒരു പിടി അരി’ പദ്ധതി കാരുണ്യത്തിൻ്റെ മുഖം : മാർ ജേക്കബ് മുരിക്കൻ




മരിയസദനത്തിന് ‘ഒരു പിടി അരി’ പദ്ധതി കാരുണ്യത്തിൻ്റെ മുഖം : മാർ ജേക്കബ് മുരിക്കൻ

 മരിയസദനത്തിന് ‘ഒരു പിടി അരി’ പദ്ധതി കാരുണ്യത്തിൻ്റെ മുഖമാണെന്ന് മാർ ജേക്കബ് മുരിക്കൻ പിതാവ് പറഞ്ഞു. “മനസ് അനുവദിച്ച് നന്മ ചെയ്യുന്നത് ഓരോരുത്തരുടെയും ബാധ്യതയാണെന്നും മരിയസദനത്തിലെ മക്കൾ നമ്മുടെ സ്വന്തം കുടുംബാംഗങ്ങളാണെന്ന് കരുതിയാണ് നാം ഇവരെ സമീപിക്കേണ്ടതെന്നും പിതാവ് പറഞ്ഞു. ഒരു പിടി അരി പോലുള്ള ചെറിയ പ്രവർത്തനങ്ങൾ പോലും വലിയ കരുണയുടെ അടയാളങ്ങളാണെന്നും പിതാവ്  പറഞ്ഞു.



         സദ്യ ഒരുക്കുമ്പോൾ ഒരു പിടി അരി മാറ്റിവെക്കുന്നതിനുള്ള പഴമയ പാരമ്പര്യം പുതുക്കിപ്പിടിച്ച് ഓൾ കേരള കാറ്റേഴ്സ് അസോസിയേഷൻ (AKCA) പാലാ യൂണിറ്റ് നടപ്പിലാക്കുന്ന ‘ഒരു പിടി അരി’ പദ്ധതിയുടെ ഒരു വർഷം പൂർത്തിയായി. പദ്ധതിയുടെ വാർഷികാഘോഷത്തിന്റെ ഭാഗമായി അസോസിയേഷൻ അംഗങ്ങൾ പതിവുപോലെ അരിയും വിവിധ ഭക്ഷ്യവസ്തുക്കളും   മരിയസദനത്തിന് കൈമാറി പ്രസംഗിക്കുകയായിരുന്നു മാർ ജേക്കബ് മുരിക്കൻ പിതാവ്. 


                    മരിയസദനത്തിലെ അന്തേവാസികൾക്കായി സദ്യവെക്കുമ്പോൾ അരിയും പലവ്യഞ്ജനങ്ങളും മാറ്റിവെക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം
                യോഗത്തിൽ മേഖല ട്രഷറർ സാബുകുമാർ പി അധ്യക്ഷത വഹിച്ചു. മരിയസദനത്തിന്റെ ഡയറക്ടർ സന്തോഷ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി.


സെക്രട്ടറി ബിജു തോമസ് .  ജോമി ഫ്രാൻസിസ്, റോക്കി തോമസ്, റെജി എം സി, പൊന്നൂസ് പോൾ, സിബി സി കെ, ബിജു ജേക്കബ്, ശ്രീജിത്ത്, ജോണിക്കുട്ടി, സാബു എൻ.എസ്,പാലാ ബ്ലഡ്‌ ഫോറം ജനറൽ കൺവീനർ  ഷിബു തെക്കേമറ്റം എന്നിവർ ആശംസകൾ അർപ്പിച്ചു.


           പദ്ധതി ഒരു വർഷം പിന്നിടുമ്പോൾ സമൂഹത്തിൽ സഹാനുഭൂതിയും പങ്കുവെക്കലും കൂടുതൽ വളർത്താൻ ഇതുപോലുള്ള പ്രവർത്തനങ്ങൾ മാതൃകയാകുമെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments