വിവിധ അപകടങ്ങളിൽ 5 പേർക്കു പരുക്കേറ്റു.


 വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5  പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്തനംതിട്ട സ്വദേശികളായ അമൽകൃഷ്ണൻ ( 21) , അമ്പാടി അജേഷ് ( 21) എന്നിവർക്ക് പരുക്കേറ്റു. ഇന്നല് രാത്രി കൊടുങ്ങൂർ ഭാ​ഗത്ത് വച്ചായിരുന്നു അപകടം. ബൈക്കിന്റെ പിന്നിൽ നിന്നു തെറിച്ചു വീണു പാമ്പാടി സ്വദേശി ആദിത്യൻ കെ.ആർ ന് ( 16) പരുക്കേറ്റു.


 ഇന്നലെ രാത്രി പാമ്പാടി ഭാ​ഗത്ത് വച്ചായിരുന്നു അപകടം. മീനടത്തു വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് പാമ്പാടി സ്വദേശി എം.പി.ജെയ്മോന് ( 48) പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം. ചേർപ്പുങ്കൽ ഭാ​ഗത്ത് വച്ച് കാറുകൾ കൂട്ടിയിടിച്ച് വെമ്പള്ളി സ്വദേശി അജേഷ് ടി.ജെ.യ്ക്ക് ( 41) പരുക്കേറ്റു. ഇന്നലെ വൈകിട്ടായിരുന്നു അപകടം.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments