പാലാ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയുടെ വികസനരേഖ ഇന്ന് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ പ്രകാശനം ചെയ്തു.
ഉയിർപ്പ് കാത്ത് പാലാ എന്ന പേരിലാണ് വികസനരേഖ പുറത്തിറങ്ങിയിരിക്കുന്നത്.പാലായുടെ സുവർണ്ണകാലം നമ്മൾ വീണ്ടെടുക്കണം എന്ന പേരിൽ ജോസ് കെ മാണിയുമായിട്ടുള്ള അഭിമുഖവും കഴിഞ്ഞ പത്തുവർഷമായി എൽഡിഎഫ് സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളുമാണ് പ്രധാനമായും ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഒപ്പം തന്നെ പാലാ ആസ്ഥാനമായി വിശാല മീനച്ചിൽ വികസന അതോറിറ്റി രൂപീകരിക്കുക എന്ന തൻറെ ആശയം പേറുന്ന ഒരു രൂപരേഖ കൂടി ഇതിനോടൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.എൽഡിഎഫ് ജില്ലാ കൺവീനർ പ്രൊഫ. ലോപ്പസ് മാത്യു ആണ് വികസനരേഖ പ്രകാശനം ചെയ്തത്.ഇടതു നേതാക്കളായ സജേഷ് ശശി,ലാലിച്ചൻ ജോർജ്,ബാബു കെ ജോർജ്,കെഎം ഷാജകുമാർ,ടോബിൻ കെ അലക്സ്,ടോബി തൈപ്പറമ്പിൽ,കുഞ്ഞുമോൻ മാടപ്പാട്ട്,ബൈജു കൊല്ലംപറമ്പിൽ,ഔസേപ്പച്ചൻ വാളിപ്പ്ലാക്കൽ,പാലാ വ്യാപാരി വ്യവസായി യൂത്ത് വിംഗ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.




0 Comments