പഞ്ചായത്ത് വനിത ജനപ്രതിനിധികൾക്ക് വനിത ദിനത്തിൽ ആദരം
സന്ധ്യ ഡവലപ്മെൻ്റ് സൊസൈടിയുടെ ആഭിമുഖ്യത്തിൽ നബാർഡ് തിരുവനന്തപുരം,ഗ്രാമ പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെ കടനാട് ഗ്രാമ പഞ്ചായത്തിലെ എട്ട് വനിത ജനപ്രതിനിധികളെ ആദരിച്ചു.
അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായാണ് വിസിബ് ജനപ്രിതിനിധികളായ വനിതകളെ പൊന്നാട നല്കി ആദരിച്ചത്.
മികച്ച വനിത സംരംഭകരായ കൊച്ചുറാണി ആലേഷ്യ സ് -തൊടുപുഴ, മേരിക്കുട്ടി ജോണി - ചള്ളാവയൽ, വിനീത ഉദയൻ -പയപ്പാർ, പി.ഡി. മോൻസി - ഏലപ്പാറ എന്നിവരെ ചടങ്ങിൽ മൊമൻ്റോ നല്കി ആദരിച്ചു. മനുഷ്യ സ്നേഹത്തിന് ഗ്രേസി ജോണി, രമണി രാജ് എന്നിവർക്കും ആദരം നല്കി.
കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ മികച്ച സ്വയം സഹായ സംഘങ്ങളെയും ചടങ്ങിൽ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ലാലി സണ്ണി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.സി. തങ്കച്ചൻ കുന്നംപുറം അധ്യക്ഷത വഹിച്ചു. വിസിബ് ചെയർ പേഴ്സൺ ഗ്രേസി ജോണി, ടി.സി ഐ ട്രെയ്നർ ഡോ. തോമസ് ഏബ്രഹാം, നബർഡ് ഡി.ജി.എം. റെജി വർഗീസ്, പഞ്ചായത്ത് മെമ്പർമാരായ വി.ജി. സോമൻ, ജോർജ് ജോസഫ്, റിജോ എലിപ്പുലിക്കാട്ട്,റെജിമോൻ കുഞ്ഞപ്പൻ, മണിക്കുട്ടി സന്തോഷ്, ഉഷാ രാജു, എസ്. ജ്യോതി ലക്ഷ്മി സ്നേഹ തോമസ്, ജിജി തമ്പി, ബിന്ദു സതീഷ്, ഷേർലിസാബു എന്നിവർ പ്രസംഗിച്ചു.




0 Comments