പാലാ തെക്കേക്കരയിലെ പന്ത്രണ്ടാംമൈല്‍ കുട്ടികളുടെ പാര്‍ക്കില്‍ കുമാരനാശാന്റെ പൂര്‍ണ്ണകായ പ്രതിമ എത്രയുംവേഗം സ്ഥാപിക്കുമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു.
പാര്‍ക്കിലെ അറ്റകുറ്റപ്പണികള്‍ ഏപ്രിലോടെ പൂര്‍ത്തിയാക്കി കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കത്തക്കവിധം മനോഹരമാക്കുമെന്നും ചെയര്‍പേഴ്സണ്‍ തുടര്‍ന്നു.
എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദിയ ബിനു. നാരിശക്തി ഇന്ന് സമൂഹത്തിന്റെ പ്രകാശമായി മാറിയിരിക്കുകയാണ്. ലോകത്തെ കൂടുതല്‍ മനോഹരമാക്കി മാറ്റുന്നത് സ്ത്രീകളുടെ കരുതലും ധൈര്യവും കരുത്തുംതന്നെയാണെന്ന് ചെയര്‍പേഴ്സണ്‍ തുടര്‍ന്നു.
എസ്.എന്‍.ഡി.പി. യോഗം മീനച്ചില്‍ യൂണിയന്‍ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ യൂണിയന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ദിയ ബിനു. നാരിശക്തി ഇന്ന് സമൂഹത്തിന്റെ പ്രകാശമായി മാറിയിരിക്കുകയാണ്. ലോകത്തെ കൂടുതല്‍ മനോഹരമാക്കി മാറ്റുന്നത് സ്ത്രീകളുടെ കരുതലും ധൈര്യവും കരുത്തുംതന്നെയാണെന്ന് ചെയര്‍പേഴ്സണ്‍ തുടര്‍ന്നു.
മീനച്ചില്‍ യൂണിയന്‍ വനിതാസംഘം ചെയര്‍പേഴ്സണ്‍ മിനര്‍വാ മോഹന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മീനച്ചില്‍ യൂണിയന്‍ ചെയര്‍മാന്‍ സുരേഷ് ഇട്ടിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. യൂണിയന്‍ കണ്‍വീനര്‍ ഉല്ലാസ് മതിയത്ത് വനിതാദിന സന്ദേശം നല്‍കി. ജന്‍മനാ അന്ധയായ റ്റിഫിനി ബ്രാര്‍ പ്രഭാഷണം നടത്തി. മീനച്ചില്‍ യൂണിയന്‍ വൈസ് ചെയര്‍മാന്‍ സജീവ് വയല, ജോയിന്റ് സെക്രട്ടറി കെ.ആര്‍. ഷാജി തലനാട്, യൂണിയന്‍ നേതാക്കളായ രാമപുരം സി.റ്റി. രാജന്‍, സാബു കൊടൂര്‍, അനീഷ് പുല്ലുവേലില്‍, സാബു ചേന്നാട്, ഗോപകുമാര്‍ പിറയാര്‍, വനിതാസംഘം യൂണിയന്‍ കമ്മറ്റിയംഗങ്ങളായ സിന്ധു സാബു, ആശ വള്ളിച്ചിറ, സിന്ധു സജീവ്, ഹേമ രാജു, ഷൈല ശിവന്‍, സുധ തങ്കന്‍, അജിതാ മോഹന്‍ദാസ്, സുജാത ഷാജി, സോളി ഷാജി, സുജ മണിലാല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ശിവഗരിയിലേക്കുള്ള മുതിര്‍ന്ന പദയാത്രിക ദേവകിയമ്മ ഭദ്രദീപം പ്രകാശിപ്പിച്ചു. എല്‍.എല്‍.എം. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ പിഴക് എസ്.എന്‍.ഡി.പി. ശാഖാംഗമായ വീണ സുകുമാരനെ സമ്മേളനത്തില്‍ പൊന്നാട അണിയിച്ചാദരിച്ചു. വനിതാസംഘം ചെയര്‍പേഴ്സണ്‍ മിനര്‍വാ മോഹന്‍ വീണ സുകുമാരന് മെമന്റോ നല്‍കി. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട വനിതാസംഘം ഭാരവാഹികളായ മിനര്‍വാ മോഹന്‍, സോളി ഷാജി തലനാട്, അജിതാ മോഹന്‍ദാസ് എന്നിവരെയും പദയാത്രിക ദേവകിയമ്മയെയും സമ്മേളനത്തില്‍ ആദരിച്ചു. പാലാ തെക്കേക്കര ശ്രീശാരദാ വീരനാട്യ സംഘം അവതരിപ്പിച്ച വീരനാട്യവുമുണ്ടായിരുന്നു. വനിതാസംഘം യൂണിയന്‍ കണ്‍വീനര്‍ സംഗീത അരുണ്‍ സ്വാഗതവും വനിതാസംഘം യൂണിയന്‍ ട്രഷറര്‍ വനജ ശശി നന്ദിയും പറഞ്ഞു. സ്നേഹവിരുന്നുമുണ്ടായിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
.jpeg)



0 Comments