കടനാട് പഞ്ചായത്തിലെ മേരിലാൻ്റിൽ പ്ലൈവുഡ് ഫാക്ടറിയുള്ള അനുമതി പഞ്ചായത്ത് അധികൃതർ തടഞ്ഞു..... ഇന്ന് ചിലർ വാട്സപ്പിലൂടെ പഞ്ചായത്തു ഭരണ സമിതിക്കെതിരെ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങളാണ് ഉന്നയിച്ചതെന്നും പഞ്ചായത്തു ഭരണസമിതി.

കടനാട് പഞ്ചായത്ത് മേരിലാൻ്റ് അഞ്ചാം വാർഡിൽ ജനവാസ മേഖലയിൽ പ്ലൈവുഡ് ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കം പഞ്ചായത്ത് കമ്മിറ്റി തടഞ്ഞു. 

ഇവിടെ മെഹ്സ സലാം എന്നയാൾ ട്രീട്രീക് ഫ്ലൈ ആൻഡ് ബോർഡ്സ് എന്ന സ്ഥാപനത്തിൽ 290 എച്ച്.പി. മെഷീനറി സ്ഥാപിക്കുന്നതിന് പഞ്ചായത്ത് കമ്മിറ്റിയിൽ അപേക്ഷ നല്കിയിരുന്നു.

 ടൂറിസ്റ്റ് കേന്ദ്രമായ ഇലവീ ഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല് റോഡിൻ്റെ
ഇഞ്ചുകാവ് -മേരിലാൻ്റ് റോഡ് ഭാഗത്താണ് ഫാക്ടറിയ്ക്കായി കെട്ടിടം നിർമിച്ചിരിക്കുന്നത്. നീലൂർ നൂറുമലയുടെ ഓരത്ത് സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിൽ മെഷീനറി സ്ഥാപിച്ച് ഫാക്ടറി തുടങ്ങിയാൽ ആയിരക്കണക്കിന് ജനങ്ങളുടെ ആശ്രയമായ മേരിലാൻ്റ് - അരുവിക്കുഴി - കടനാട് തോടിൻ്റെ മലിനീകരണത്തിനും കാരണമാകും.

ഈ കെട്ടിടത്തിന്  320 എ എന്ന കെട്ടിട നമ്പരും സമ്പാദിച്ചിരുന്നു. ഇന്ന് നടന്ന പഞ്ചായത്ത് കമ്മിറ്റിയാണ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള അനുമതി നിഷേധിച്ചത്.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments