കാലിത്തീറ്റയുടെ അടിയ്ക്കടിയുള്ള വിലക്കയറ്റം മൂലം ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിലാണെന്ന് ക്ഷീര കർഷക സംഘം ഭാരവാഹികൾ പാലാ പ്രസ് ആൻ്റ് മീഡിയാ സെൻ്ററിൽ വാർത്താസമ്മേളത്തിൽ പറഞ്ഞു.... വീഡിയോ ഈ വാർത്തയോടൊപ്പം...
കാലിത്തീറ്റയ്ക്ക് 600 രൂപ വിലയുള്ളപ്പോൾ ഒരു ലിറ്റർ പാലിന് 34 രൂപയായിരുന്നു. ആ കാലിത്തീറ്റയ്ക്ക് ഇന്നു മൂന്നിരട്ടി വിലയായി. പാലിനോ 39 രൂപയും. 2022 ൽപാലിന് വിലകൂട്ടിയ ശേഷം പല തവണ കാലിത്തീറ്റ വില കൂടി. കേരളത്തിൽ വില കൂടാത്ത ഏക വസ്തു പാൽ മാത്രമാണ്. ഇന്നത്തെ കാലിത്തീറ്റയുടെ വില വച്ച് പാലിന് 80 രൂപയെങ്കിലും ലഭിക്കാതെ ക്ഷീര കർഷകർക്ക് പിടിച്ചു നില്ക്കാനാവില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും പല തവണ നിവേദനങ്ങൾ നല്കിയിട്ടും നടപടിയുണ്ടായില്ല.
വീഡിയോ ഇവിടെ കാണാം 👇👇👇
പാലിന് വിലയോ സബ്സിഡിയോ കൂട്ടണമെന്നാണ് കർഷകരുടെ ആവശ്യം. ഒരു ലിറ്റർ കള്ളിൻ്റെ പകുതി വില പോലും ഒരു ലിറ്റർ പാലിന് കിട്ടുന്നില്ലെന്ന് കർഷകർ പറയുന്നു.
പാൽ വില നിയന്ത്രിക്കുവാൻ സർക്കാനു കഴിയുന്നുണ്ടെങ്കിലുംകാലിത്തീറ്റ വില നിയന്ത്രിക്കുവാൻ സർക്കാരിനു കഴിയുന്നില്ല. ഇതിനു കാരണം 6 കമ്പനികൾ കോടീശ്വരൻമാരും കർഷകർ ദരിദ്രരുമായതിനാലാണെന്ന് ഭാരവാഹികൾ ആരോചിച്ചു. ക്ഷീര കർഷകരെ കർഷകരെ തളർത്തി, അന്യ സംസ്ഥാനങ്ങളിൽ നിന്ന് കൃത്രിമ പാൽ കേരളത്തിലേക്ക് ഒഴുക്കുന്നതു കാണാനും സർക്കാരിനു കണ്ണില്ല.
തങ്ങളെ സംരംക്ഷിക്കാത്തതുമൂലം കർഷകരും ക്ഷീര കർഷകരും ഈ മേഖലയിൽ നിന്നും മാറി കൊണ്ടിരിക്കുന്നു.
കാർഷികോപകരങ്ങളുടെ വിലക്കയറ്റവും കാർഷിക കോല്പന്നങ്ങളുടെ വില തകർച്ചയും മൂലം കർഷകർ കടക്കെണിയിലാണ്.
മുതലാളിമാരുടെ പുരയിടത്തിലും റോഡ് സൈഡിലും പണിയുന്ന തൊഴിലുറപ്പുക്കാരെ പോലെ ക്ഷീര കർഷകരെയും തൊഴിലുറപ്പിൽ ഉൾപ്പെടുത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു.
പശു അമ്മയാണെന്ന് പറയുന്ന കേന്ദ്ര സർക്കാരിനും തങ്ങളെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് പറഞ്ഞ് നിവേദനം നല്കിയിരുന്നു.
വാർത്താ സമ്മേളനത്തിൽ കൊല്ലപ്പള്ളി ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡൻ്റ് ബേബി സ്കറിയ, ഭരണസമിതി അംഗങ്ങളായ ജയ്സൺ നടുവിലേക്കുറ്റ്, ബെന്നി വാളി കുളം, ഷാജു തെക്കേൽ എന്നിവർ പങ്കെടുത്തു.




0 Comments