ബിജെപി വിജയിച്ചാൽ മീനിച്ചിലാറ്റിൽ പന്ത്രണ്ട് മാസവും വെള്ളം എത്തിക്കാൻ വേണ്ട പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്.



ബിജെപി വിജയിച്ചാൽ  മീനിച്ചിലാറ്റിൽ  പന്ത്രണ്ട് മാസവും വെള്ളം എത്തിക്കാൻ വേണ്ട പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. 

ഇടുക്കി ഡാമിൽ നിന്നും  മൂലമറ്റം പവർഹൗസിൽ എത്തി വൈദ്യുത ഉത്പാദനത്തിന് ശേഷം തൊടുപുഴയാറ്റിലൂടെ പുറം തള്ളുന്ന വെള്ളം കണയങ്കവയലിൽ തുരങ്കം നിർമ്മിച്ച് മൂന്നിലവ് കടവുപുഴ വഴി മീനച്ചിലാറിൽ എത്തിച്ച് വർഷം മുഴുവൻ പാലാ പ്രദേശത്ത് ശുദ്ധജല ലഭ്യത ഉറപ്പാക്കും. നിർദിഷ്ട പദ്ധതി നടപ്പാകുന്നതോടെ പാലാ നിയോജക മണ്ഡലത്തിനുമപ്പുറം മീനച്ചിലാർ കടന്ന് പോകുന്ന പ്രദേശങ്ങളിൽ എല്ലാം ശുദ്ധജല ലഭ്യത ഉറപ്പാകുന്നതിനോപ്പം, വേനൽ കാലത്ത് ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ മീനച്ചിലാറിൽ കായലിൽ നിന്നും ഓര് വെള്ളം കയറുന്ന പ്രശ്നവും പരിഹരിക്കപ്പെടും. കേന്ദ്ര സർക്കാരിൻ്റെ ജൽജീവൻ പദ്ധതി പ്രകാരം എല്ലാ പഞ്ചായത്തുകളിലയും മുഴുവൻ വീടുകളിലും കുടി വെള്ളം എത്തിക്കും.


തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മുത്തോലി പഞ്ചായത്തിലും പാലാ നഗരസഭയിലും മണ്ഡല പര്യടനത്തിന്  നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ഷോൺ. ബിജെപി സംസ്ഥാന സമിതി അംഗം അഡ്വ: എൻ കെ നാരായണൻ നമ്പൂതിരി പര്യടനം ഉദ്ഘാടനം ചെയ്തു. 

രാവിലെ മുത്തോലി  പഞ്ചായത്തിലെ കടപ്പാട്ടൂർ ബൈപ്പാസിൽ നിന്നും ആരംഭിച്ച പര്യടനം കടപ്പാട്ടൂർ കണിക്ക മണ്ഡവം ജംഗ്ഷൻ, ഇടയാറ്റ് മേലാംകോട്, മീനച്ചിൽ സേവാകേന്ദ്രം, വെള്ളിയേപ്പള്ളി ഭജനമഠം, മലയകാവ്, തുരുത്തിക്കുഴി, മുത്തോലി കടവ്, മുത്തോലി കവല, ഗായത്രി സ്കൂൾ ജംഗ്ഷൻ, പാളയം ജംഗ്ഷൻ, തിരുവേലിക്കൽ കവല, കോഴിമല കോളനി, മുടങ്ങഴ ഗുരു മന്ദിരം, രാജീവ് ഗാന്ധി കോളനി, ശ്രീ കുറുമ്പക്കാവ് ജംഗ്ഷൻ, കാണിയ്ക്കാട് ജംഗ്ഷൻ, പുലിയനൂർ കാണിക്കമണ്ഡപം ജംഗ്ഷൻ, ഷൈലജ ഹോട്ടൽ ജംഗ്ഷൻ, പുലിയന്നൂർ ക്ഷേത്ര ആലിൻ ചുവട് കവലയിൽ സമാപിച്ചു.


തുടർന്ന് ഉച്ച ഭക്ഷണത്തിന് ശേഷം ജനതാ കോളനിയിൽ നിന്നും ആരംഭിച്ച പര്യടനം വെള്ളപ്പാട് വഴി മാർക്കറ്റ്, പരുമലക്കുന്ന് കോളനി, കരൂർ അമ്പലം, മുണ്ടാങ്കൽ പള്ളി, ഞൊണ്ടിമാക്കൽ കവല, കവിക്കുന്ന് ജംഗ്ഷൻ, മൂന്നാനി, ചെത്തിമറ്റം, പടിഞ്ഞാറേക്കര, തയ്യിൽ, കരിമ്പത്തിക്കണ്ടം, മോന്തകം, നരസിംഹസ്വാമി ക്ഷേത്രം അംഗൻവാടി, കത്തീഡ്രൽ പള്ളി വഴി മുരുക്കും പുഴയിൽ സമാപിച്ചു. 

നാളെ  (31.03.2026) ഷോൺ ഭരണങ്ങാനം തലപ്പലം പഞ്ചായത്തുകളിൽ പര്യടനം നടത്തും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments