തിരുവനന്തപുരം വെമ്പായം ബാറിലെ സംഘർഷത്തിനിടെ പൊള്ളലേറ്റ അരുണിന്റെ സുഹൃത്ത് തൂങ്ങിമരിച്ച നിലയിൽ.
38 ശതമാനം പൊള്ളലേറ്റ് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അരുണിന്റെ സുഹൃത്ത് രതീഷ് (43) ആണ് ജീവനൊടുക്കിയത്. വീട്ടിലെ ബെഡ്‌റൂമിലാണ് തൂങ്ങിമരിച്ചത്. നെടുമങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. രതീഷിനൊപ്പമാണ് അരുൺ കഴിഞ്ഞ ദിവസം ബാറിലെത്തിയിരുന്നത്.
സംഘർഷം നടക്കുന്ന സമയം അരുണിനൊപ്പം ബാറിനുള്ളിലുണ്ടായിരു ന്നെങ്കിലും രതീഷിന് പൊള്ളലേറ്റിരുന്നില്ല. ബാറിലുണ്ടായ അടിപിടിക്കിടെ പൊള്ളലേറ്റ അനീഷ്, നവാസ് എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരണപ്പെട്ടിരുന്നു. മരിച്ച അനീഷ് സമീപത്തെ പമ്പിൽനിന്ന് പെട്രോൾ വാങ്ങി ബാറിലെത്തിയശേഷം തീകൊളുത്തുകയായിരുന്നു. ഇതിനിടെ അനീഷിനും പൊള്ളലേറ്റു.
70 12 23 03 34
.jpg)


0 Comments