ഭീഷണിപ്പെടുത്തി പണപ്പിരിവെന്ന ആരോപണം..... വ്യാപാരി വ്യവസായി ഏകോപന സമിതി ഈ ആരോപണം തെളിയിക്കണം, ഇല്ലെങ്കിൽ ഈ ആരോപണം പരസ്യമായി പിൻവലിച്ച് മാപ്പുപറയണമെന്ന് പാലാ പ്രസ്സ് മീഡിയാ സെൻ്റർ അംഗങ്ങൾ


ഓൺ ലൈൻ മാധ്യമ പ്രവർത്തകർ ഭീഷണിപ്പെടുത്തി പണപ്പിരിവെന്ന  ആരോപണം..... വ്യാപാരി വ്യവസായി ഏകോപന സമിതി  ഈ  ആരോപണം തെളിയിക്കണം, ഇല്ലെങ്കിൽ ഈ ആരോപണം  പരസ്യമായി പിൻവലിച്ച് മാപ്പുപറയണമെന്ന് പാലാ പ്രസ്സ് & മീഡിയാ സെൻ്റർ അംഗങ്ങൾ 


 ഓൺലൈൻ മാധ്യമങ്ങളുടെ മറവിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്ന കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ ആരോപണത്തിനെതിരെ പാലാ പ്രസ് & മീഡിയ സെന്റർ  പ്രതിഷേധവുമായി രംഗത്ത്.  ഓൺലൈൻ മാധ്യമപ്രവർത്തകരെ പൊതുവായി സംശയത്തിന്റെ നിഴലിലാക്കുന്നത് അപകീർത്തിപ്പെടുത്താനും പൊതുജനങ്ങൾക്കിടയിൽ  അവമതിപ്പുണ്ടാക്കാനും  കരുതിക്കൂട്ടി ചെയ്ത   നടപടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നൂവെന്ന് മീഡിയ സെന്റർ ആരോപിച്ചു.


വാർത്തകളുടെ പേരിൽ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നവർ  ആരാണെന്ന് വ്യാപാരി സംഘടന വ്യക്തമാക്കണം. ആരാണ് ഭീഷണിപ്പെടുത്തിയത്, ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നാണ് പണം ആവശ്യപ്പെട്ടത്, എത്ര രൂപയാണ് ആവശ്യപ്പെട്ടത് അല്ലെങ്കിൽ വാങ്ങിയത്, എപ്പോൾ സംഭവിച്ചു, ഇതിന് എന്ത് തെളിവാണുള്ളത് തുടങ്ങിയ കാര്യങ്ങൾ സംഘടന പൊതുജനങ്ങൾക്കു മുന്നിൽ വ്യക്തമാക്കണമെന്നും മീഡിയ സെന്റർ ആവശ്യപ്പെട്ടു.

ആരോപണങ്ങൾ സത്യമാണെങ്കിൽ തെളിവുകൾ സഹിതം ബന്ധപ്പെട്ട വ്യക്തികളെ പുറത്തുകൊണ്ടുവരാനും നിയമനടപടി സ്വീകരിക്കാനും മാധ്യമപ്രവർത്തകർ പൂർണമായി സഹകരിക്കുമെന്നും സെൻ്റർ ഭാരവാഹികൾ ഉറപ്പു നൽകുന്നു.  വാർത്തയുടെ പേരിൽ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ നിയമവിരുദ്ധമായി പണം ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത്തരം പ്രവണതകളെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നും മീഡിയ സെന്റർ വ്യക്തമാക്കി. 
എന്നാൽ, വ്യാജ ആരോപണം ഉന്നയിച്ച്  പാലായിലെ മുഴുവൻ ഓൺലൈൻ മാധ്യമപ്രവർത്തകരെയും സംശയത്തിന്റെ നിഴലിലാക്കുന്നത് അംഗീകരിക്കാനാവില്ല.



“തെളിവുണ്ടെങ്കിൽ പുറത്തുവിടുക; കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കുക. തെളിവില്ലെങ്കിൽ മാധ്യമപ്രവർത്തക സമൂഹത്തെ ഒന്നാകെ അപകീർത്തിപ്പെടുത്തുന്ന ആരോപണം പിൻവലിക്കുക” എന്നതാണ് മീഡിയ സെന്ററിന്റെ നിലപാട്.

അതേസമയം, വ്യാപാരി സംഘടനയും തങ്ങളുടെ ഭാഗത്ത് നിന്ന് ജനവിരുദ്ധമോ ഉപഭോക്തൃവിരുദ്ധമോ ആയ പ്രവർത്തനങ്ങൾ നടത്തുന്ന വ്യാപാരികൾക്കെതിരെ നിലപാട് സ്വീകരിക്കാനുള്ള ആർജവം കാണിക്കണമെന്നും മീഡിയാ സെൻ്റർ പ്രവർത്തകർ ആവശ്യപ്പെട്ടു. 


ഒരു ഭാഗത്ത് മാധ്യമപ്രവർത്തകർ വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്ന് ആരോപിക്കുകയും മറുഭാഗത്ത് ആരോപണവിധേയരായ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ വിവരങ്ങളും തെളിവുകളും പുറത്തുവിടാതിരിക്കുകയും ചെയ്യുന്നത് ഗുരുതരമായ വൈരുധ്യമാണെന്നും മീഡിയ സെന്റർ ചൂണ്ടിക്കാട്ടി.

തെളിവില്ലാത്ത പൊതുവായ ആരോപണങ്ങളിലൂടെ ഓൺലൈൻ മാധ്യമപ്രവർത്തകരെ ഒന്നടങ്കം അപകീർത്തിപ്പെടുത്താനുള്ള ശ്രമം അനുവദിക്കില്ല.

വ്യാപാരികളെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നു പറയുന്നവരുടെ വിവരങ്ങൾ തെളിവ് സഹിതം പുറത്തുവിടുകയോ  ആരോപണം പിൻവലിച്ച് പരസ്യമായി ഖേദം പ്രകടിപ്പിക്കുകയോ ചെയ്യണമെന്ന് പാലാ പ്രസ് & മീഡിയ സെന്റർ ആവശ്യപ്പെട്ടു.

തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് മാധ്യമപ്രവർത്തകരുടെ വിശ്വാസ്യത തകർക്കാനുള്ള ശ്രമത്തെ ശക്തമായി ചെറുക്കുമെന്നും മീഡിയ സെന്റർ വ്യക്തമാക്കി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments