പാലാ നഗരസഭയിലെ വിഷയം ...... ഇപ്പോൾ കോൺഗ്രസ്സിൽ നിന്നും പുറത്താക്കപ്പെട്ട കൗൺസിലർമാർ സമവായത്തിന് ഒരിക്കലും തയ്യാറായില്ലെന്നും മനപ്പൂർവ്വം പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചൂവെന്നും ഡി.സി. സി പ്രസിഡൻ്റ് നാട്ടകം സുരേഷ് എം എൽ എ ..... എല്ലാം മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച രീതിയിൽ ആയിരുന്നു അവരുടെ പെരുമാറ്റമെന്നും സുരേഷ് .....
ഡി.സി.സി ഇക്കാര്യത്തിൽ ശരിയായ നിലപാട് എടുക്കുകയും കൃത്യമായ ഇടപെടൽ നടത്തുകയും ചെയ്തു വെങ്കിലും കൗൺസിലർമാർ ഇതൊന്നും ബാധകമല്ല എന്ന മട്ടിലാണ് പെരുമാറിയത്.
മുതിർന്ന നേതാക്കളായ ജോസഫ് വാഴക്കൻ ടോമി കല്ലാനി, ഫിലിപ്പ് ജോസഫ് എന്നിവർ ചേർന്ന് പ്രശ്ന പരിഹാരത്തിന് തുടർ ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല.
പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് തുനിഞ്ഞിറങ്ങിയ കൗൺസിലർമാർക്ക് വിപ്പ് നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല .
വിപ്പ് ലംഘിക്കുന്ന ജനപ്രതികൾക്ക് കിട്ടേണ്ട ശിക്ഷ അവർക്ക് ഡി.സി.സി ഉറപ്പാക്കും. ഇക്കാര്യത്തിലുള്ള നിയമനടപടി ഉടൻ ആരംഭിക്കും. കൂട്ടായുള്ള ഭരണത്തിൽ ഇണക്കവും പിണക്കവും സാധാരണമാണ്. അത് പരിഹരിച്ചു പോവുകയാണ് രാഷ്ട്രീയപരമായി ചെയ്യേണ്ടത്. ഇക്കാര്യത്തിൽ
പാലായിലെ പ്രാദേശിക നേതൃത്വം പ്രായോഗിക സമീപനം സ്വീകരിക്കുന്നതിൽ വിമുഖത കാട്ടിയെന്നും കോൺഗ്രസ് കൗൺസിൽ മനപൂർവ്വം പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചൂവെന്നും നാട്ടകം സുരേഷ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.
.jpg)
.jpg)


0 Comments