സൗജന്യ സ്തനാർബുദ പരിശോധന (മാമോഗ്രാം) ക്യാമ്പ് മലയിഞ്ചിപ്പാറയിൽ
കാരിത്താസ് ആശുപത്രിയുടെയും മലയിഞ്ചിപ്പാറ സെൻ്റ് ജോസഫ്സ് യു.പി. സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെയും നേത്യത്വത്തിൽ മലയിഞ്ചിപ്പാറ ഹോളി ക്രോസ് ഇടവകദേവാലയം മാതൃവേദി, പാതാമ്പുഴ പബ്ലിക് ലൈബ്രറി വനിതാക്ഷരം വനിതാവേദി, പാതാമ്പുഴ അംഗൻവാടി എന്നിവയുടെ സഹകരണത്തോടെ സൗജന്യ സ്തനാർബുദ പരിശോധന (മാമോഗ്രാം) ക്യാമ്പ് സംഘടിപ്പിക്കും.
22 ന് രാവിലെ 8.30 ന് പ്രമുഖ ക്യാൻസർ സർജനും മലയിഞ്ചിപ്പാറ സെൻ്റ് ജോസഫ്സ് യു.പി. സ്കൂൾ പൂർവ്വവിദ്യാർത്ഥിയുമായ ഡോ. ജോജോ വി. ജോസഫ് വാട്ടപ്പള്ളിൽ ക്യാമ്പ് ഉത്ഘാടനം ചെയ്യും. 22 മുതൽ 26 വരെയുള്ള അഞ്ച് ദിവസങ്ങളിൽ 10 മണി മുതൽ 3 മണി വരെ മലയിഞ്ചിപ്പാറ ഹോളിക്രോസ് ഇടവക ദേവാലയപരിസരത്ത് പ്രത്യേകമായി സജ്ജമാക്കുന്ന കാരവനിലാണ് ക്യാമ്പ്. ഒരു ദിവസം പതിനഞ്ച് പേർക്ക് വീതം പരിശോധനയ്ക്ക് അവസരമുണ്ട്. രജിസ്റ്റർ ചെയ്യാൻ : 9947706954
9446602928




0 Comments