ബിജെപി വിജയിച്ചാൽ പാലായിൽ കാർഷിക വ്യവസായ രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാകും എന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്.


ബിജെപി വിജയിച്ചാൽ പാലായിൽ കാർഷിക വ്യവസായ രംഗത്ത് വൻ കുതിച്ചുചാട്ടം ഉണ്ടാകും എന്ന് എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജ്. 

സുഗന്ധവ്യഞ്ജന, കാർഷിക വ്യാപാരത്തിലൂടെ ലോക ഭൂപടത്തിൽ ഇടം പിടിച്ച പാലായുടെ സംരഭകത്വം തിരിച്ചു പിടിക്കാൻ ആവശ്യമായ പദ്ധതികൾ കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പാക്കും. ജോലി തേടുന്നവർക്ക് പകരം ജോലി നൽകുന്നവരെ സൃഷ്‌ടിക്കാനുള്ള സാഹചര്യം ഒരുക്കും.

കുരുമുളക്, റബർ തുടങ്ങിയ കാർഷിക ഉത്പനങ്ങളെ കേവലം അസംസ്‌കൃത വസ്‌തുക്കളായി വിൽക്കാതെ മൂല്യ വർദ്ധനവ് നടത്തുന്ന അഗ്രോ ഇൻഡസ്ട്രി സംരഭങ്ങൾ പ്രോത്സാഹിപ്പിക്കും. കേന്ദ്ര സർക്കാരിൻ്റെ സഹായത്തോടെ എംഎസ്എംഇ ഫെസിലിറ്റേഷൻ കേന്ദ്രവും സ്‌റ്റാർട്ടപ്പ് ഇൻക്യുബേഷൻ കേന്ദ്രവും പാലായിൽ സ്ഥാപിക്കും. ഇതിലൂടെ പുതിയ സംരഭങ്ങൾക്കുള്ള ആശയങ്ങൾ, നിയമസഹായം, സർക്കാർ ലൈസൻസ്, സാമ്പത്തിക സഹായം, സൗജന്യ ഓഫീസ് സൗകര്യം എന്നിവ ലഭ്യമാക്കും. 


നാട് വിട്ടുപോകുന്ന നിലവിലെ അവസ്ഥക്ക് പകരം, നാട്ടിൽ തന്നെ അധ്വാനിച്ച് മാന്യമായി ജീവിക്കുന്നതിനുള്ള സാഹചര്യം സൃഷ്‌ടിക്കാനാണ് ബിജെപിയുടെ ശ്രമം ഷോൺ പറഞ്ഞു. 

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഭരണങ്ങാനം തലപ്പലം പഞ്ചായത്തുകളിൽ നടത്തിയ പര്യടനത്തിന് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഷോൺ.

രാവിലെ ഭരണങ്ങാനം പഞ്ചായത്തിലെ മേരിഗിരിയിൽ നിന്നും ആരംഭിച്ച പര്യടനം ഇടപ്പാടി, പാമ്പൂരാപാറ, കുളത്തിനാൽ, അല്ലാപ്പാറ, അളനാട്, പ്രവിത്താനം ചന്തകവല, ഉള്ളനാട്, കയ്യൂർ, കോയിത്താനം, ചൂണ്ടച്ചേരി, അയ്യമ്പാറ വഴി ഭരണങ്ങാനം ജംഗ്ഷനിൽ സമാപിച്ചു. 

തുടർന്ന് ഉച്ചകഴിഞ്ഞ് തലപ്പലം പഞ്ചായത്തിലെ കളത്തുകടവിൽ നിന്നും ആരംഭിച്ച പര്യടനം തെളിയാമറ്റം, ഓലയം, സബ്‌സ്റ്റേഷൻ, പ്ലാശനാൽ, പേരൂപ്പാറ, അഞ്ഞൂറ്റിമംഗലം,  വലിയകാവുംമ്പുറം, തേവർപ്പാടം ആശുപത്രിപ്പടി, അമ്പാറ ബാങ്ക് പടി, ചിറ്റനാപ്പാറ, കീഴമ്പാറ, അമ്പാറ അമ്പലംപടി, ചാമംക്കുന്ന്, ഇഞ്ചോലിക്കാവ്, കോളജ് ജംഗ്ഷൻ വഴി പനക്കപ്പാലം കവലയിൽ സമാപിച്ചു.


മുനമ്പം സമരസമിതി പ്രവർത്തകർ രാമപുരത്ത് എൻഡിഎ സ്ഥാനാർത്ഥി ഷോൺ ജോർജിനായി വോട്ട് അഭ്യർത്ഥിച്ചു. സമരസമിതി നേതാവ് ഫിലിപ്പ് ജോസഫ്, മുനമ്പം പഞ്ചായത്ത് അംഗം കുഞ്ഞുമോൻ എന്നിവരുടെ നേതൃത്വത്തിൽ ഇരുപത്തിയഞ്ചോളം സമരസമിതി അംഗങ്ങളാണ് രാമപുരത്ത് എത്തിയത്. 

വഖഫ് വിഷയത്തിൽ ഇടത് വലത് മുന്നണികൾ മുനമ്പത്ത് സ്വീകരിച്ച നിലപാടുകൾ സമരസമിതി പ്രവർത്തകർ കടകളും സ്ഥാപനങ്ങളും വീടുകളും കയറി ജനങ്ങളോട് വിവരിച്ചു. ഒരു സുപ്രഭാതത്തിൽ ജനിച്ച് വളർന്ന വീടും മണ്ണും ഉപേക്ഷിച്ച് ഇറങ്ങാൻ പറയുമ്പോൾ ഉണ്ടാകുന്ന ഭീതിയും അരക്ഷിതാവസ്ഥയും വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഇടത് വലത് മുന്നണികൾ മുനമ്പത്ത് നീതിരഹിതമായ നിലപാട് സ്വീകരിച്ചപ്പോൾ ബിജെപിയും ഷോൺ ജോർജുമാണ് തങ്ങളെ സഹായിക്കാൻ ഉണ്ടായിരുന്നത്.
നാളെ ആർക്കെങ്കിലും ഈ അവസ്ഥ ഉണ്ടായാൽ ബിജെപി മാത്രമേ സഹായമായി ഉണ്ടാകൂ എന്നും സമരസമിതി പ്രവർത്തകർ പറഞ്ഞു.  ബിജെപി രാമപുരം പഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ രാമപുരം ടൗണിൽ സമരസമിതി പ്രവർത്തകർക്ക് സ്വീകരിച്ചു.














"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments