പാലായിലെ മലയോര മേഖലകളുടെ വികസന കുതിപ്പ് ഉറപ്പാക്കാൻ യുഡിഎഫ് അധികാരത്തിലെത്തണം: മാണി സി കാപ്പൻ
പാലായിലെ മലയോര മേഖലകളുടെ വികസന കുതിപ്പ് ഉറപ്പാക്കാൻ യുഡിഎഫ് അധികാരത്തിൽ എത്തണം എന്ന് മാണി സി കാപ്പൻ. എംഎൽഎ ആയ മുതൽ ഗ്രാമങ്ങളുടെ വികസനമാണ് താൻ പ്രഥമ അജണ്ടയായി നിശ്ചയിച്ചിരുന്നതെന്നും നടപ്പാക്കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമ സ്വരാജ് ഗാന്ധിയുടെ ആശയമാണ്. കർഷകർക്ക് മാന്യമായ വരുമാനവും, വരുമാന സ്ഥിരതയും ഉറപ്പാക്കുക എന്നത് അധികാരത്തിൽ എത്തുവാൻ പോകുന്ന യുഡിഎഫ് സർക്കാരിൻറെ പ്രതിബദ്ധത ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പരമ്പരാഗത കാർഷികോല്പന്നങ്ങളെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കുവാനുള്ള സമഗ്ര പദ്ധതി ഇതുമായി ബന്ധപ്പെട്ട ആവിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മേലുകാവിൽ മണ്ഡലപര്യടനത്തിനിടെ വോട്ടർമാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥിയായ മാണി സി കാപ്പൻ.
മേലുകാവ്, കടനാട് പഞ്ചായത്തുകളിലൂടെ ആയിരുന്നു ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പര്യടനം. ഇരു പഞ്ചായത്തുകളിലുമായി 28 കേന്ദ്രങ്ങളിൽ മാണിസി കാപ്പന് പ്രവർത്തകർ സ്വീകരണം ഒരുക്കി. പര്യടന പരിപാടികൾക്ക് യുഡിഎഫ് നേതാക്കളായ
ബിജു പുന്നന്താനം,
പ്രൊഫ.സതീശ് ചൊള്ളാനി, ജോയി സ്കറിയ, സി ടി രാജൻ,സന്തോഷ് കാവുകാട്ട് , കുര്യാക്കോസ് പടവൻ, ജോർജ് പുളിങ്കാട്, ആർ.സജീവ്, ബിൻസി ടോമി, ബിന്നി ചോക്കാട്ട്, ലാലി സണ്ണി, ജോസ് പ്ലാക്കൂട്ടം,സുനിൽ ഐസക്, ബിന്ദു സെബാസ്റ്റ്യൻ ജോസ് വടക്കേക്കര, ജോസ് പ്ലാശനാൽ,മേഴ്സി സെബാസ്റ്റ്യൻ, ഷൈനമ്മ മാത്യു,,ക്രിസ്റ്റ്യൻ ജോൺസൺ, ജ്യോതി ലക്ഷ്മി മറിയാമ്മ ഫെർണാണ്ടസ്, വി ഡി സെബാസ്റ്റ്യൻ, ഷേർളി സാബു,
സുനിൽ സുകുമാരൻ, സജിമോൻ കുഞ്ഞപ്പൻ,പ്രസന്ന സോമൻ, മണിക്കുട്ടി സന്തോഷ്, സ്നേഹ തോമസ്
വിജയകുമാർ സി ജോൺസൺ
സിബി അഴകൻപറമ്പിൽ
മാത്തുക്കുട്ടി വട്ടക്കാനാൽ,
സണ്ണി സക്കറിയാസ്, തുടങ്ങിയവർ
നേതൃത്വം കൊടുത്തു.
നാളെ 01/04/2026 ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ പര്യടനം നിശ്ചയിച്ചിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് ഭരണങ്ങാനം പഞ്ചായത്തിലെ കയ്യൂരിൽ നിന്ന് ആരംഭിക്കുന്ന പര്യടനം വൈകുന്നേരം 6 മണിക്ക് തലപ്പലം പഞ്ചായത്തിലെ കളത്തൂകടവിൽ സമാപിക്കും. വിശുദ്ധവാരത്തിലെ പെസഹാ വ്യാഴം ദുഃഖവെള്ളി ദിനങ്ങളിൽ യുഡിഎഫ് പരസ്യ പ്രചരണം ഒഴിവാക്കിയിട്ടുണ്ട്. ഏപ്രിൽ 4 ശനിയാഴ്ചയാണ് പാലാ മുനിസിപ്പാലിറ്റിയിലെ പര്യടനം നിശ്ചയിച്ചിരിക്കുന്നത്.




0 Comments