കൊഴുവനാല്‍ ഗവ. എല്‍.പി. സ്‌കൂളിന് പുതിയ മന്ദിരം നിര്‍മ്മിക്കും - മാണി സി. കാപ്പന്‍ എം.എല്‍.എ.



കൊഴുവനാല്‍ ഗവ. എല്‍.പി. സ്‌കൂളിന് പുതിയ മന്ദിരം നിര്‍മ്മിക്കും -  മാണി സി. കാപ്പന്‍ എം.എല്‍.എ.

  പഠനപാഠ്യേതര രംഗങ്ങളില്‍ കൊഴുവനാല്‍ സബ് ജില്ലയില്‍ തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കൊഴുവനാല്‍ ഗവ. എല്‍.പി. സ്‌കൂളിന് പുതിയ ബഹുനില മന്ദിരം നിര്‍മ്മിക്കുമെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. പറഞ്ഞു. ഇതിനായുള്ള പ്രപ്പോസല്‍ എത്രയുംവേഗം നല്‍കാന്‍ സ്‌കൂള്‍ അധികൃതരോടും കൊഴുവനാല്‍ പഞ്ചായത്ത് അധികൃതരോടും എം.എല്‍.എ. അഭ്യര്‍ത്ഥിച്ചു.


കൊഴുവനാല്‍ ഗവ. എല്‍.പി. സ്‌കൂളില്‍ സമഗ്രശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തുലക്ഷം രൂപാ ചെലവഴിച്ച് സജ്ജീകരിച്ച വര്‍ണ്ണക്കൂടാരം പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ബി.ആര്‍.സിയിലെ രാജ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സാജന്‍ എം. സിറിയക്, ആന്‍സി ഷാജി, കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോയി,


 മെമ്പര്‍മാരായ ജോയി മാത്യു, ഷീന രാജേഷ്, ഷാജി ഗണപതിപ്ലാക്കല്‍, ജെസി ജോര്‍ജ്ജ്, ജോഫി മാത്യു, ഡാലിയ ജോണി, മഞ്ജു ദിലീപ്, സാജി വളവനാല്‍, ഹരിത അനില്‍കുമാര്‍, സ്മിത വിനോദ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അദ്ധ്യാപിക യു. ലക്ഷ്മിപ്രിയ ആമുഖപ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് ആര്‍. യമുനാദേവി സ്വാഗതവും പി.ടി.എ. പ്രസിഡന്റ് ജോബി മാനുവല്‍ നന്ദിയും പറഞ്ഞു. വര്‍ണ്ണക്കൂടാരം ഒരുക്കിയ ശില്പി ദിനീഷ് കെ.പി.യെ മാണി സി. കാപ്പന്‍ എം.എല്‍.എ. ആദരിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments