വെളിയന്നൂർ ആയുർവേദ ആശുപത്രി ഒ.പി. ബ്ലോക്ക് ഉദ്ഘാടനം നാളെ



വെളിയന്നൂർ ആയുർവേദ ആശുപത്രി ഒ.പി. ബ്ലോക്ക് ഉദ്ഘാടനം നാളെ 

 വെളിയന്നൂർ ആയുർവേദ ആശുപത്രിയുടെ പുതിയ ഒ.പി. ബ്ലോക്ക് നാളെ  (മാർച്ച്11)  ഉച്ചകഴിഞ്ഞ് മൂന്നിന്  സഹകരണം- തുറമുഖം - ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വെളിയന്നൂർ ആയുർവേദ ആശുപത്രി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ മോൻസ് ജോസഫ്  എം.എൽ.എ അധ്യക്ഷത വഹിക്കും.

ആയുഷ് മിഷൻ അനുവദിച്ച ഒരു കോടി രൂപ ചെലവഴിച്ചാണ് 30 കിടക്കകളോടുകൂടിയ പുതിയ ഒ.പി. ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. വെളിയന്നൂർ ജംഗ്ഷനിൽ സർക്കാർ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്ഥലത്താണ് പുതിയ മന്ദിരം.


ചടങ്ങിൽ ഫ്രാൻസിസ് ജോർജ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിനി ചാക്കോ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, ജില്ലാ പഞ്ചായത്തംഗം ഷിബി മത്തായി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ബിന്ദു രാഘവൻ, ഉഷ സന്തോഷ്, സണ്ണി പുതിയിടം, ഗ്രാമപഞ്ചായത്തംഗങ്ങളായ ഡെയ്സി മാത്യു, തങ്കമണി ശശി, വത്സ രാജൻ, ബിജി പ്രകാശ്, ബിജു രാഘവൻ, കുഞ്ഞുമോൾ റോയി, 


ഒ.എം. മനു, ഷീല ബിജു, ജോർജ് പീറ്റർ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. ഡി.സജിത് ബാബു, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ഡോ.കെ.എസ്. പ്രിയ, ജില്ലാ ആയുഷ് മിഷൻ ഡി.പി.എം. ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, ആയുർവേദ ആശുപത്രി സി.എം.ഒ. ഡോ. പി. രാജശ്രീ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുനിൽ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments