പാലാ -തൊടുപുഴ റൂട്ടിൽ അന്തീനാട് അമ്പലത്തിനു സമീപം പാട്ടത്തിൽ വളവിലുള്ള തോട്ടിൽ കഴിഞ്ഞ രാത്രിയിൽ (09/03/2026) ൽ ടാങ്കറിൽ കൊണ്ടുവന്നു മാലിന്യം തള്ളി.


പാലാ -തൊടുപുഴ റൂട്ടിൽ അന്തീനാട് അമ്പലത്തിനു സമീപം പാട്ടത്തിൽ വളവിലുള്ള തോട്ടിൽ കഴിഞ്ഞ രാത്രിയിൽ (09/03/2026) ൽ ടാങ്കറിൽ കൊണ്ടുവന്നു മാലിന്യം തള്ളി. 

രാവിലെ നടക്കാനിറങ്ങിയ പ്രദേശവാസികളാണ് രൂക്ഷ ഗന്ധത്തേതുടർന്നു നടത്തിയ അന്വേഷണത്തിൽ ഇതു കണ്ടെത്തിയത്. ഉടൻതന്നെ അന്തീനാട് അഞ്ചാം വാർഡ് മെമ്പർ   പയസ് മാണി, ആറാം വാർഡ് മെമ്പർ  സജീവ്. സി.
ആർ., പ്രദേശവാസിയായ അഡ്വ. ജോസ് ജോസഫ് ആനക്കല്ലുങ്കൽ, റോജൻ ചാമക്കാല തുടങ്ങിയവർ സ്ഥലത്തെത്തി വിവരം പോലീസിനെ അറിയിച്ചു. ഉടൻ തന്നെ പാലാ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. സി. സി. ടി. വി പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി കൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. രാത്രിസമയത്ത് റോഡുവക്കിൽ മാലിന്യം തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ ആരോപിച്ചു. പോലീസ് പട്രോളിംഗ് ഇട റോഡുകളിലേക്കും വ്യാപിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments