തീക്കോയി ഫൊറോനായിലെ മികച്ച കുടുംബ കൂട്ടായ്മ അവാർഡ് വെള്ളികുളം ഇടവക കരസ്ഥമാക്കി.
തീക്കോയി ഫൊറോനായിലെ 2024-2025 പ്രവർത്തന വർഷത്തിലെ മികച്ച കുടുംബ കൂട്ടായ്മ അവാർഡ് വെള്ളികുളം ഇടവകയ്ക്ക് ലഭിച്ചു. ളാലം പഴയ പള്ളി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന കുടുംബക്കൂട്ടായ്മയുടെ 28 -ാംമത് വാർഷിക സമ്മേളനത്തിൽ പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൽ നിന്നും കൂട്ടായ്മ ഭാരവാഹികൾ അവാർഡ് ഏറ്റുവാങ്ങി.ഇടവകക്ക് ആദ്യമായിട്ടാണ് മികച്ച കുടുംബ കൂട്ടായ്മ പുരസ്കാരം ലഭിക്കുന്നത്.
ഇടവക കൂട്ടായ്മ സമ്മേളനങ്ങൾ, വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ,ആത്മീയ_ സാമൂഹിക- ജീവകാരുണ്യ പ്രവർത്തനങ്ങൾ,സഹായ പദ്ധതികൾ,വിശുദ്ധ കുർബാന അധിഷ്ഠിതമായ പ്രവർത്തനങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആയിട്ടാണ് അവാർഡ് ലഭിച്ചത്.അവാർഡ് കരസ്ഥമാക്കിയ യൂണിറ്റ് നേതൃത്വ ഭാരവാഹികളെ വികാരി ഫാ.സ്കറിയ വേകത്താനം അഭിനന്ദിച്ചു.
പാലാ രൂപത കൂട്ടായ്മ പ്രസിഡൻ്റ് സെബാസ്റ്റ്യൻ പയ്യാനി മണ്ഡപത്തിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു .ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് ശ്രാമ്പിക്കൽ , മോൺ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്,കൂട്ടായ്മ രൂപത ഡയറക്ടർ ഫാ.ജോസഫ് അരിമറ്റത്ത്, വൈസ് ഡയറക്ടർ ഫാ.പോൾ കുന്നുംപുറത്ത് തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ വിവിധ വിഭാഗത്തിലെ മികച്ച കുടുംബ കൂട്ടായ്മകൾക്ക് അവാർഡ് വിതരണം ചെയ്തു.പരിപാടികൾക്ക് പാലാ രൂപത കുടുംബകൂട്ടായ്മ ഭാരവാഹികൾ നേതൃത്വം നൽകി



0 Comments