പുതിയ തലമുറകൾ മാതൃക: മാത്യൂസ് പെരുമനങ്ങാട്
ശുചിത്വ പരമായ കാര്യങ്ങൾ ചെയ്യുന്നതിൽ പുതിയ തലമുറയുടെ പ്രവർത്തനങ്ങൾ മാതൃക പരമാണെന്ന് എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട് പറഞ്ഞു.
ഇളങ്ങുളം സെന്റ് മേരീസ് ഹൈസ്കൂളിൽ നടന്ന
വിദ്യാർത്ഥി ഹരിതസേനയുടെ സ്കോളർഷിപ്പ് ഇക്കോ സെൻസ് ശുചിത്വ പഠനോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ സ്കൂളുകളിൽ നടത്തുന്ന ശുചിത്വ പരമായ പ്രവർത്തനങ്ങൾ വീടുകളിലേക്കും വ്യാപിപ്പിക്കുന്നത് നല്ലതാണെന്നും പറഞ്ഞു.
എലിക്കുളം പഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷയും വാർഡംഗവുമായ സൂര്യമോൾ അധ്യക്ഷത വഹിച്ചു. പാമ്പാടി ബ്ലോക്ക് മെമ്പർ ഗീത സജി, എലിക്കുളം പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോഷി.കെ.ആന്റണി,പഞ്ചായത്തംഗങ്ങളായ
വി.ഐ.അബ്ദുൽ കരീം,മറിയമ്മ ജോസഫ് , തുളസി സാബു ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.പി. പ്രിൻസി ,ഇളങ്ങുളം സെന്റ് മേരീസ്ഹൈസ്കൂൾ ഹെഡ് മിസ്ട്രസ്സ് രാജി മോൾ ജോസഫ് എന്നിവർ സംസാരിച്ചു.പഞ്ചായത്തിലെ തിരഞ്ഞെടുത്ത സ്കൂളുകൾക്ക് പുരസ്കാരങ്ങളും വിതരണം ചെയ്തു.



0 Comments