സംസ്കാര വേദി സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ ആദരിച്ചു



സംസ്കാരവേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ , വേൾഡ് മലയാളി കൗൺസിലിൻ്റെ കമ്യൂണിറ്റി ഹെൽത്ത് അവാർഡ് നേടിയ മൂലമറ്റം ബിഷപ് വയലിൽ മെഡിക്കൽ സെൻറർ അഡ്മിനിട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിലിനെ മന്ത്രി റോഷി അഗസ്റ്റിൻ പൊന്നാട അണിയിച്ച് ആദരിച്ചു . വനിത വികസന കോർപ്പറേഷൻ ഡയറക്ടറും കോട്ടയം ജില്ലാ പഞ്ചായത്തംഗവുമായ പെണ്ണമ്മ ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു .


 ജില്ലാ പ്രസിഡൻ്റ്  റോയ് . ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു .എസ് എച്ച് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ മെർളിൻ അരീപ്പറമ്പിൽ മുഖ്യ പ്രഭാഷണവും സിസ്റ്റർ ഡോ : ആനി സിറിയക് വനിതാ ദിന സന്ദേശവും നടത്തി . ഫ്രാൻസീസ്   കരിമ്പാനി ,സുബി ജോമോൻ , ജോയി കിഴക്കേൽ , ജൂബി കെ ബേബി , ഷീബ ജോസ് , വൽസ സതീശൻ , ജോസ് ഇടകര , ടോമി നാട്ടുനിലം , സിബി മാളിയേക്കൽ , അജിത്ത് ചെറുവള്ളാത്ത് , ഐസക്    കുളത്തിനാൽ , അജിൽ പനച്ചിക്കൽ , നെവിൻ പട്ടാംകുളം എന്നിവർ പ്രസംഗിച്ചു . സിസ്റ്റർ ആനീസ് കൂട്ടിയാനിയിൽ മറുപടി പ്രസംഗം നടത്തി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments