ചാരുംമൂട് ഏരിയയിലെ ജി സുധാകരൻ അനുകൂലികൾ രഹസ്യയോഗം ചേർന്നതായി വിവരം.....ജി സുധാകരനെ നേരിട്ട് സന്ദർശിക്കാനാണ് ഇവരുടെ തീരുമാനം.

 

ചാരുംമൂട് ഏരിയയിലെ ജി സുധാകരൻ അനുകൂലികൾ രഹസ്യയോഗം ചേർന്നതായി വിവരം. സിപിഐഎമ്മുമായി ഇടഞ്ഞ് അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം. സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടിലാണ് യോഗം ചേർന്നത്. ഏരിയ കമ്മിറ്റി അംഗങ്ങൾ, മുൻ പാർട്ടി ഏരിയ സെക്രട്ടറിമാർ, മുൻ ഏരിയ-ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മുൻ ജനപ്രതിനിധികൾ, യുവജന സംഘടന നേതാക്കൾ ഉൾപ്പെടെ ഇരുപതോളം പേർ പങ്കെടുത്തു. 


ജി സുധാകരനെ നേരിട്ട് സന്ദർശിക്കാനാണ് ഇവരുടെ തീരുമാനം. ഇന്നലെ രാത്രി ആയിരുന്നു യോഗം. സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരൻ കഴിഞ്ഞ ദിവസമാണ് അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. ‘കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല.


 ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല,’ സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അതേസമയം യുഡിഎഫ് പിന്തുണയോടെ താൻ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും അങ്ങനെ പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments