രാമപുരം പള്ളിയാമ്പുറത്ത് ഹിന്ദു ഏകതാ സമ്മേളനത്തിന് വന്‍ ജന പങ്കാളിത്തം



രാമപുരം പള്ളിയാമ്പുറത്ത് ഹിന്ദു ഏകതാ സമ്മേളനത്തിന് വന്‍ ജന പങ്കാളിത്തം

രാമപുരം പള്ളിയാമ്പുറം ശ്രീ മഹാദേവ ക്ഷേത്ര മൈതാനത്ത് ഇന്ന് വൈകിട്ട്  നടന്ന ഹിന്ദു ഏകതാ സമ്മേളനത്തില്‍ രാമപുരം വെളിയന്നൂര്‍ പഞ്ചായത്തുകളില്‍ നിന്നുമായി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. 

വൈകിട്ട് 4 ന് രാമദേവ ഭജന്‍സിന്റെ സ്വരലയത്തോടെ സമ്മേളനം ആരംഭിച്ചു. പ്രശസ്ത സിനിമ സംവിധായകനും വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റുമായ വി.ജി.  തമ്പി ഓൺ ലൈനിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി അദ്ധ്യക്ഷന്‍ ഡോ. കെ.പി. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. 


പാലാ അമൃതാനന്ദമയി മഠം മഠാധിപതി ബ്രഹ്മചാരി യതീശ്വരാമൃത ചൈതന്യ , സേവാഭാരതി സംസ്ഥാന സെക്രട്ടറി ഡോ. റ്റി.ആര്‍. ജയലക്ഷ്മി അമ്മാള്‍, ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍. രാജേഷ്, സംഘാടക സമിതി ഉപാധ്യക്ഷ കവിത മനോജ്, പ്രശസ്ത സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി, പള്ളിയാമ്പുറം ദേവസ്വം സെക്രട്ടറി പി. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 


തുടര്‍ന്ന് ഐങ്കൊമ്പ് അംബികാ വിദ്യാഭവനിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച അവതരണ നൃത്തം, രാമപുരം, വെളിയന്നൂര്‍ പഞ്ചായത്തുകളിലെ വിവിധ തിരുവാതിര കളി സംഘങ്ങള്‍ ചേര്‍ന്ന് അവതരിപ്പിച്ച മെഗാ തിരുവാതിര, ടീം സൗഹൃദം അവതരിപ്പിച്ച വീര നാട്യം, കാശിനാഥ ബാലഗോകുലം അവതരിപ്പിച്ച കൈ കൊട്ടി കളി എന്നിവ അരങ്ങേറി. തുടര്‍ന്ന് അന്നദാനവും നടന്നു. സമ്മേളനത്തിന് മുന്നോടിയായി വാഹന വിളംബര റാലിയും നടത്തിയിരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments