രാമപുരം പള്ളി മൈതാനിയില്‍ കഴിഞ്ഞ ദിവസങ്ങളായി നടന്നുവന്നിരുന്ന കാര്‍ഷിക മേള 2026 ഇന്ന് സമാപിച്ചു.


രാമപുരം പള്ളി മൈതാനിയില്‍ കഴിഞ്ഞ ദിവസങ്ങളായി നടന്നുവന്നിരുന്ന കാര്‍ഷിക മേള 2026 ഇന്ന് സമാപിച്ചു. സമാപന സമ്മേളനവും അവാര്‍ഡ് ദാനവും മേളയുടെ പ്രധാന ആകര്‍ഷണങ്ങളായി മാറി. 

മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍  ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനവും അവാര്‍ഡ് ദാനവും ജോസ് കെ. മാണി എം.പി. നിര്‍വഹിച്ചു.  മലയാളികള്‍ പ്രത്യേകിച്ച് മീനച്ചില്‍ താലൂക്കിലുള്ളവര്‍ സാഹസികരാണ്. കൃഷി ആധുനികവല്‍ക്കരിക്കുന്നതിലൂടെ 5 ഏക്കറിലും 10 ഏക്കറിലും കൃഷി ചെയ്താല്‍ ലഭിക്കുന്ന വരുമാനം 10 സെന്റില്‍ നിന്ന് പോലും നേടാന്‍ സാധിക്കുന്നു. ഏത് കൃഷി ചെയ്യുന്നതിനുമുള്ള അവകാശം കര്‍ഷകനുണ്ടാകണമെന്നും സമ്മേളനത്തില്‍ സംസാരിച്ച ജോസ് കെ. മാണി എം.പി. പറഞ്ഞു.


കാര്‍ഷിക മേഖലയിലെ മികവ് തെളിയിച്ച വ്യക്തികള്‍ക്കും മികച്ച സ്റ്റാളുകള്‍ക്കും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. കേണല്‍ കെ.എന്‍.വി. ആചാരി, എന്‍. രാജേന്ദ്രന്‍ ഐ.പി.എസ്, മേജര്‍ വി.എം. ജോസഫ് വാണിയപ്പുര, പി.ജെ. ജോണ്‍ പുതിയിടത്തുചാലില്‍, വി.സി. ചാക്കോ , ജോസഫ് സഖറിയാസ് മുണ്ടയ്ക്കല്‍, വി.എ. ജോസ് ഉഴുന്നാലില്‍, വി.ജി. വിജയകുമാര്‍ വാഴചാരിയ്ക്കല്‍, കെ.എസ്. മാധവന്‍ ശൗര്യാമാക്കല്‍, നാരായണന്‍ കാരനാട്ട്, ബിനോയ് ഊടുപുഴ, മാത്തുക്കുട്ടി ചെറുനിലത്ത്, വി.എ. തോമസ് ഉഴുന്നാലില്‍, ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍, ഷീബ ബിനോയി പള്ളിപ്പറമ്പില്‍, വിശ്വന്‍ രാമപുരം, കുട്ടിച്ചന്‍ തുണ്ടത്തില്‍, തങ്കച്ചന്‍ വാഴയ്ക്കമലയില്‍,


 മേരിക്കുട്ടി അഗസ്റ്റിന്‍ വടക്കുംകര, ഡോണ്‍ ബോസ്‌കോ തേവര്‍പറമ്പില്‍, ജോര്‍ജ് പൈമ്പള്ളില്‍, ജോസ് മാമ്പറമ്പില്‍, എം.ജെ. കുര്യാക്കോസ് മാണിവേലില്‍, സഞ്ജു നെടുംകുന്നേല്‍ തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു. 
ഫാ. ജോസഫ് ചെറുകരക്കുന്നേല്‍, ഫാ. ഫ്രാന്‍സിസ് ഇടത്തനാല്‍, ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, സജി മിറ്റത്താനി, ജൊവാന ലിസ്ബത്ത്, ജിയന്ന മേരി മെല്‍ബി കൂനമ്മാക്കല്‍, ആലീസ് ജോര്‍ജ്, എം.കെ. കുര്യാക്കോസ് മാണിവയലില്‍, ബിനു മാണിമംഗലത്ത്, മനോജ് ചീങ്കല്ലേല്‍ എന്നിവര്‍ പ്രസംഗിച്ചു. വൈവിധ്യമാര്‍ന്ന കാര്‍ഷിക പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയിലൂടെ വലിയ ജനപങ്കാളിത്തം നേടിയ മേള വിജയകരമായി സമാപിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments