അടുത്തവര്‍ഷം മുതല്‍ ഗുരുവായൂരില്‍ നിന്ന് കൂടുതല്‍ ക്ഷേത്രങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് ഭരണ സമിതിയംഗം മനോജ് ബി. നായര്‍...... എൻ. എസ്. എസ്. പ്രതിനിധി സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഏഴാച്ചേരി കരയോഗത്തിൽ സ്വീകരണം നൽകി
അടുത്ത വര്‍ഷം മുതല്‍ മധ്യതിരുവിതാംകൂറിലെ കൂടുതല്‍ ക്ഷേത്രങ്ങള്‍ക്ക് ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് ധനസഹായം വിതരണം ചെയ്യുമെന്ന് ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് ഭരണസമിതി അംഗവും മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ ചെയര്‍മാനുമായ മനോജ് ബി. നായര്‍ പറഞ്ഞു. ആദ്ധ്യാത്മിക പഠനശാല ആരംഭിക്കുന്ന ക്ഷേത്രസമിതികള്‍ക്ക് അധിക സഹായം ലഭ്യമാക്കുമെന്നും അദ്ദേഹം തുടര്‍ന്നു.
ഏഴാച്ചേരി കാവിന്‍പുറം 163-ാം നമ്പര്‍ ശ്രീരാമകൃഷ്ണ വിലാസം എന്‍.എസ്.എസ്. കരയോഗത്തില്‍ എന്‍.എസ്.എസ്. പ്രതിനിധി സഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട നാല് അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു മനോജ് ബി. നായര്‍. എന്‍.എസ്.എസ്. പ്രതിനിധിസഭാംഗങ്ങളായ പുത്തൂര്‍ പി.എന്‍. പരമേശ്വരന്‍ നായര്‍, പി.ജി. ഗോപിനാഥന്‍ നായര്‍, സി.എന്‍. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കും കാവിന്‍പുറം കരയോഗം സ്വീകരണം നല്‍കി. പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
കാവിന്‍പുറം ക്ഷേത്രം ശ്രീകോവില്‍ നവീകരണ ഫണ്ട് സമര്‍പ്പണ ഉദ്ഘാടനം തുമ്പയില്‍ റ്റി.എന്‍. രാമകൃഷ്ണന്‍ നായര്‍ നിര്‍വ്വഹിച്ചു. ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍, ചിത്ര വിനോദ്, എസ്. അഭിനവ്കൃഷ്ണ, അജിത് പുളിക്കല്‍, ആര്‍. സുനില്‍കുമാര്‍, ശിവദാസ് തുമ്പയില്‍, പ്രസന്നകുമാര്‍, തങ്കപ്പന്‍ കൊടുങ്കയം, ഗോപകുമാര്‍ അമ്പാട്ടുവടക്കേതില്‍, ശ്രീജാ സുനില്‍, രശ്മി അനില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ തൂലികാ പൂജയെക്കുറിച്ചുള്ള റീല്‍സ് തയ്യാറാക്കിയ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. സുനില്‍ കുമാറിനെ സമ്മേളനത്തില്‍ ആദരിച്ചു. എന്‍.എസ്.എസ്. പ്രതിനിധി സഭാംഗങ്ങളെ പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായര്‍ പൊന്നാട അണിയിച്ചും സെക്രട്ടറി ചന്ദ്രശേഖരന്‍ നായര്‍ പുളിക്കല്‍ മെമന്റോ സമര്‍പ്പിച്ചും ആദരിച്ചു.
കരയോഗം ജോയിന്റ് സെക്രട്ടറി സുരേഷ് ലക്ഷ്മിനിവാസ് സ്വാഗതവും വൈസ് പ്രസിഡന്റ് ദിലീപ് കുമാര്‍ ആരത്തുങ്കല്‍ നന്ദിയും പറഞ്ഞു. ശ്രീകോവില്‍ നവീകരണ പിച്ചള പൊതിയല്‍ പ്രവര്‍ത്തികള്‍ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും പൊതുയോഗം തീരുമാനിച്ചു.




0 Comments