ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ മറികടന്ന് ഇന്ത്യന്‍ ടീമിന് വിജയം സമ്മാനിച്ച സഞ്ജു സാംസണിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒറ്റപേര് സഞ്ജു സാംസൺ എന്നാണ് വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ അഞ്ച് വിക്കറ്റിന് ഇന്ത്യ തകർത്തിരിക്കുകയാണ്.
മലയാളി താരം സഞ്ജു സാംസണിന്റെ ചിറകിലേറി ടി20 ലോകകപ്പിന്റെ സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ഇന്ത്യ. വിന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
സെഞ്ച്വറിക്ക് തുല്യമായ അർധ സെഞ്ച്വറിയുമായി മുന്നിൽനിന്നു നയിച്ച ഓപ്പണർ സഞ്ജു സാംസൺ (50 പന്തിൽ 97*) ആണ് ഇന്ത്യയുടെ വിജയശിൽപി. വിൻഡീസിനെതിരെ കൂറ്റൻ സ്കോർ പിന്തുടർന്ന് വിജയിച്ചതിന് പിന്നാലെ ടി20 ലോകകപ്പിൽ പുതിയ ചരിത്രം കുറിക്കാനും ഇന്ത്യയ്ക്ക് സാധിച്ചു



0 Comments