എൻജിൻ തകരാർ...തിരുവനന്തപുരത്ത് എയർ ഇന്ത്യ വിമാനത്തിന്റെ അടിയന്തര ലാൻഡിംഗ്

 

പറന്നുയര്‍ന്ന ഉടന്‍ എന്‍ജിനില്‍ ഓയില്‍ പ്രഷര്‍ കുറഞ്ഞതിനെത്തുടര്‍ന്ന് തിരുവനന്തപുരം - ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. പൈലറ്റുമാരുടെ സമയോചിതമായ ഇടപെടല്‍ മൂലം വലിയൊരു വിമാനാപകടമാണ് ബുധനാഴ്ച ഒഴിവായത്. വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെ രണ്ടാമത്തെ എന്‍ജിനില്‍ ഓയില്‍ പ്രഷര്‍ പൂജ്യമാണെന്ന് കോക്പിറ്റില്‍ മുന്നറിയിപ്പ് ലഭിക്കുകയായിരുന്നു. 


എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞ പൈലറ്റുമാര്‍ ഉടന്‍ തന്നെ അത് ഓഫാക്കുകയും എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് 'PAN-PAN' അടിയന്തര സന്ദേശം അയക്കുകയും ചെയ്തു. ഗുരുതരമായ സാഹചര്യങ്ങളില്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ലാന്‍ഡിംഗ് അനുവദിക്കുന്നതിനാണ് ഇത്തരമൊരു സന്ദേശം നല്‍കുന്നത്. 


തുടര്‍ന്ന് വിമാനം സുരക്ഷിതമായി തിരുവനന്തപുരത്ത് തന്നെ തിരിച്ചിറക്കി. യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. എന്‍ജിനില്‍ ഓയില്‍ ചോര്‍ച്ചയുണ്ടായതാണോ തകരാറിന് കാരണമെന്ന് എയര്‍ലൈന്‍ എന്‍ജിനീയര്‍മാര്‍ പരിശോധിച്ചുവരികയാണ്. 



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments