ഷോൺ ജോർജിനായി വോട്ട് അഭ്യർത്ഥിച്ച് മുനമ്പം ജനത പാലായിൽ.



ഷോൺ ജോർജിനായി വോട്ട് അഭ്യർത്ഥിച്ച് മുനമ്പം ജനത പാലായിൽ.

 എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിനായി വോട്ട് അഭ്യർത്ഥിച്ച് മുനമ്പം സമരസമതി പ്രവർത്തകർ. ഇന്നലെ രാവിലെയാണ് മുനമ്പം സമര സമിതി ഷോൺ ജോർജിൻ്റെ പ്രചാരണർത്ഥം പാലായിൽ കുരിശുപള്ളി കവലയിൽ ഉള്ള തിരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി ഓഫീസിൽ എത്തിയത്. നാല് ദിവസം പാലായിൽ താമസിച്ച് സമരസമിതി ഭാരവാഹികൾ ഷോണിനായി പ്രചാരണം നടത്തും. 

മുനമ്പം സമരസമിതി പ്രവർത്തകർ തൻ്റെ പ്രചാരണത്തിനായി വന്നത് ഒത്തിരി സന്തോഷം പകരുന്ന കാര്യമാണെന്നും പ്രതിഫലം ആഗ്രഹിച്ചല്ല താൻ മുനമ്പം ജനതക്കായി പ്രവർത്തിച്ചത്. എൻ്റെ ജീവിതത്തെ മാറ്റിമറിച്ച നാടാണ് മുനമ്പം. പാലാക്കും പൂഞ്ഞാറിനും ഒപ്പം എൻ്റെ പേരിനോട് എഴുതി ചേർക്കപ്പെട്ട സ്ഥലമാണ് മുനമ്പം. മുനമ്പം സമരസമിതി പ്രവർത്തകരെല്ലാവരെയും എനിക്ക് എൻ്റെ കുടുംബാഗങ്ങളെപ്പോലെ പരിചയമുണ്ട്. ഒരു വർഷത്തോളം ഈ സമരവുമായി ബന്ധപ്പെട്ട് താൻ അവിടെ ഉണ്ടായിരുന്നതായും ഷോൺ പറഞ്ഞു. 


സമരസമിതി നേതാവ് ഫിലിപ്പ് ജോസഫ്, മുനമ്പം പഞ്ചായത്ത് അംഗം കുഞ്ഞുമോൻ എന്നിവരുടെ നേതൃത്വത്തിൽ തൊണ്ണൂറ് വയസുകാരിയായ മഹതിയമ്മയുൾപ്പെടെ ഇരുപത്തഞ്ച് പേരാണ് പാലായിൽ എത്തിയത്. 

യുഡിഎഫും എൽഡിഎഫും ഞങ്ങളെ ഉപേക്ഷിച്ചപ്പോൾ നിങ്ങൾക്കൊപ്പം ഞങ്ങളുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഞങ്ങളെ സഹായിക്കാനായി മുന്നോട്ട് വന്ന വ്യക്തിയാണ് ഷോൺ ജോർജ് എന്ന് മുനമ്പം പഞ്ചായത്ത് അംഗം കുഞ്ഞുമോൻ പറഞ്ഞു.

കർഷക മോർച്ച സംസ്ഥാന പ്രസിഡൻ്റ് അഡ്വ: എസ് ജയസൂര്യൻ, ബിജെപി മണ്ഡലം പ്രസിഡൻ്റ് അഡ്വ: ജി അനീഷ്, ജില്ലാ കമ്മറ്റി അംഗം സതീഷ് തലപ്പലം എന്നിവർ ചേർന്നാണ് സംഘത്തെ സ്വീകരിച്ചത്.

സഹായിച്ചവരെ തിരഞ്ഞെടുപ്പിൽ തിരിച്ചും സഹായിക്കും; മുനമ്പം സമരസമിതി.

  മത്സ്യ തൊഴിലാളികൾ നന്ദിയുള്ളവരാണെന്നും തങ്ങളെ സാഹായിച്ചവരെ മറക്കാൻ പാടില്ലന്നും അവരെ തിരിച്ചും സഹായിക്കുമെന്നും മുനമ്പം സമരസമിതി നേതാവ് ഫിലിപ്പ് ജോസഫ്. ഷോൺ ജോർജിനെ വിജയത്തിനായി പ്രവർത്തിക്കുക എന്നത് തങ്ങളുടെ കടമയും ചുമതലയുമാണ്. തങ്ങളെ കൊണ്ട് ആവുന്ന വിധത്തിൽ എല്ലാം തങ്ങളെ സഹായിച്ചവരെ സഹായിക്കും. അതിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം നേമത്ത് രാജീവ് ചന്ദ്രശേഖരുടെ പ്രചാരണത്തിന് പോയതായും ഫിലിപ്പ് ജോസഫ് പറഞ്ഞു. 


വഖഫിൻ്റെ പേരിൽ ഞങ്ങൾ ചതിക്കപ്പെട്ടിട്ട് കേരള നിയമസഭയിൽ ഒരു എം എൽ എ പോലും ഞങ്ങൾക്ക് വേണ്ടി സംസാരിക്കാനുണ്ടായില്ല. അന്ന് ഞങ്ങൾ ആഗ്രഹിച്ചതാണ് ബിജെപിയുടെ ഒരാളെങ്കിലും നിയമസഭയിൽ ഉണ്ടായിരുന്നങ്കിൽ എന്ന്. ഇപ്പോൾ അതിനുള്ള അവസരം വന്നിരിക്കുകയാണ്. ഷോൺ ജോർജിൻനെപ്പോലുള്ള ആളുകൾ നിയമസഭയിൽ ഉണ്ടായിരിക്കണം. 

എവിടെയൊക്കെ ബിജെപി സ്ഥാനാർത്ഥികൾ മത്സരിക്കുന്നുവോ അവിടെല്ലാം പോയി ഞങ്ങളുടെതായ രീതിയിൽ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

യു ഡി എഫും എൽഡിഎഫും വോട്ട് ചോദിച്ച് നമ്മുടെ വീടുകളിൽ വരുമ്പോൾ തങ്ങളുടെ വീട് വഖഫ് ആണെന്ന് ആരെങ്കിലും പറഞ്ഞാൽ എൽഡിഎഫും യു ഡി എഫും ആരുടെ കൂടെ നിൽക്കും എന്ന് നിങ്ങൾ ചോദിക്കണമെന്ന് മുനമ്പം പഞ്ചായത്ത് അംഗവും സമരസമിതി പ്രവർത്തകനുമായ  കുഞ്ഞുമോൻ. വോട്ട് കിട്ടാൻ വേണ്ടി നിങ്ങളുടെ ഒപ്പം നിൽക്കുമെന്ന് അവർ പറഞ്ഞാലും യഥാർത്ഥത്തിൽ വഖഫിനൊപ്പമേ അവർ നിൽക്കൂ. എന്തുകൊണ്ട് അവർ മുനമ്പം ജനതക്കൊപ്പം നിന്നില്ല എന്ന് നിങ്ങൾ ചോദിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments