പാലാ അൽഫോൻസാ കോളേജിന്റെ വക അൽഫോൻസാ തീർത്ഥാടനം നാളെ
കുട്ടികളെ ഏറെ സ്നേഹിക്കുകയും കുട്ടികളുടെ ഹൃദയങ്ങളിൽ അറിവിന്റെ ലോകം പകർന്നു നൽകുകയും ചെയ്ത വിശുദ്ധ അൽഫോൻസാമ്മയുടെ ഭരണങ്ങാനത്തെ സന്നിധിയിലേക്ക് അൽഫോൻസാമ്മയുടെ നാമത്താൽ അനുഗ്രഹീതമായ അൽഫോൻസാ കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും. പ്രിൻസിപ്പൽ സി.റിയ മാത്യു, FCC യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അൽഫോൻസാമ്മയുടെ കബറടത്തിൽ ഉച്ചകഴിഞ്ഞ് 2 മണിക്ക് എത്തും.
പരീക്ഷാവേളകളിലും മറ്റ് ജീവിതാവസ്ഥകളിലും അൽഫോൻസാമ്മയുടെ മാധ്യസ്ഥം അപേക്ഷിച്ച് പ്രാർത്ഥിച്ച വിദ്യാർഥികളും അധ്യാപകരും തിരുനാൾ ദിനം പ്രാർത്ഥന നിരതരായി എത്തും. അൽഫോൻസാ കോളേജ് ലക്ചറർ റവ.ഡോ. കുര്യാക്കോസ് വടക്കേ തകിടിയേൽ 2. 30ന് ബലിയർപ്പിച്ച് പ്രത്യേകം പ്രാർത്ഥിക്കും.
70 12 23 03 34

.jpg)


0 Comments