സിവൈഎംഎല്‍ 79-ാം സ്‌കൂള്‍ കലോത്സവം 25 ന്
സിവൈഎംഎല്‍ പാലാ സംഘടിപ്പിക്കുന്ന 79-ാമത് സ്‌കൂള്‍ കലോത്സവം ജൂലൈ 25 ശനിയാഴ്ച പാലാ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും.
സ്‌കൂള്‍ തലത്തില്‍ നടക്കുന്ന സംസ്ഥാനത്തെ വലിയ കലോത്സവത്തില്‍ ഒന്നാണിത്. നിരവധി സ്‌കൂളുകള്‍ ഈ കലോത്സവത്തില്‍ പങ്കെടുക്കും. വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനവും ഉണ്ടായിരിക്കും. ശനിയാഴ്ച രാവിലെ 9.30 ന് സംഗീതം, പ്രസംഗം എന്നിവയും ഉച്ചകഴിഞ്ഞ് 2 മണിമുതല്‍ ഓര്‍ഗന്‍, വയലിന്‍, ചിത്രരചന മത്സരങ്ങളും നടക്കും.
എല്‍.പി., യു.പി. എന്നിവയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മത്സരങ്ങള്‍ ഉണ്ടായിരിക്കും. എല്‍.പി.യില്‍ മാതാപിതാക്കളെ ആദരിക്കുക, യു.പി.യില്‍ സൈബര്‍ സുരക്ഷ കുട്ടികള്‍ അറിയേണ്ടത് എന്നിവയാണ് പ്രസംഗ വിഷയങ്ങള്‍. എച്ച്.എസ്.എസ്. വിഭാഗത്തില്‍ മത്സരം സംയുക്തമായിട്ടാണ്.
പ്രസംഗവിഷയം 10 മിനിറ്റ് മുന്‍പ് നല്‍കും. മത്സരാര്‍ത്ഥികള്‍ സ്‌കൂളില്‍ മത്സരത്തിനു വരുമ്പോള്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും. ഓഗസ്റ്റ് 15 ന് പാലാ ടൗണ്‍ ഹാളില്‍ നടക്കുന്ന സിവൈഎംഎല്‍ വാര്‍ഷിക പരിപാടിയില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും. സതീഷ് കെ. മണര്‍കാട്ട്, റെജി ജോര്‍ജ്, അനൂപ് ടെന്‍സന്‍, ഷാജി മാത്യു, ബിജു വാതല്ലൂര്‍, സോണി വലിയകാപ്പില്‍, സജി പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫോണ്‍- 9446121024
70 12 23 03 34
.jpg)


0 Comments