സ്‌നേഹദീപം 61-ാം സ്‌നേഹവീടിന്റെ താക്കോല്‍ നാളെ കൈമാറും (23.07.2026, വ്യാഴം)
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്‌നേഹദീപം ഭവനപദ്ധതിപ്രകാരമുള്ള 61-ാം സ്‌നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം അകലകുന്നം പഞ്ചായത്തിലെ കരിമ്പാനിയില്‍ നാളെ രാവിലെ 10.30 ന് അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. നിര്‍വ്വഹിക്കും.
കലൂര്‍ക്കുളം എഫ്.സി.സി. കോണ്‍വെന്റിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി അകലകുന്നം സ്‌നേഹദീപത്തിന് നല്കിയ 4.25 ലക്ഷം രൂപ ഉപയോഗിച്ചാണ് അകലകുന്നം സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തിലുള്ള നാലാം സ്‌നേഹവീടിന്റെ നിര്‍മ്മാണം നടത്തിയത്. സ്‌നേഹദീപം പദ്ധതിയില്‍ 65 വീടുകളുടെ നിര്‍മ്മാണം ആണ് ഇതിനോടകം ഏറ്റെടുത്തിട്ടുള്ളത്.
62-ാം വീടിന്റെ നിര്‍മ്മാണം മീനച്ചില്‍ സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തില്‍ ഭരണങ്ങാനത്തിനു സമീപം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. 63-ാം സ്‌നേഹവീടിന്റെ നിര്‍മ്മാണം മീനച്ചില്‍ സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തില്‍ പൂവരണിയിലും 64ഉം 65ഉം വീടുകളുടെ നിര്‍മ്മാണം കൊഴുവനാല്‍ സ്‌നേഹദീപത്തിന്റെ ആഭിമുഖ്യത്തില്‍ മേവടയിലും നിര്‍മ്മാണഘട്ടത്തിലാണ്.
70 12 23 03 34

.jpg)


0 Comments