ചമയവിളക്കെടുത്ത് 'പുരുഷാംഗനമാര്‍' കൊറ്റംകുളങ്ങരയില്‍ നടന്ന ചമയവിളക്കുത്സവത്തിന്റെ വീഡിയോ ഈ വാര്‍ത്തയോടൊപ്പം.




ആണിലെ പെണ്ണഴകുമായി കൊല്ലം ചവറ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ ''പുരുഷാംഗനമാര്‍'' ചമയവിളക്കെടുത്തു. വര്‍ഷത്തില്‍ രണ്ട് ദിവസം ആണുങ്ങള്‍ ''പെണ്ണുങ്ങളാകുന്ന'' കൊറ്റംകുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കുത്സവത്തിന് ഇത്തവണ കോട്ടയം ജില്ലയില്‍ നിന്നും പങ്കെടുത്തത് 600-ല്‍പരം പേര്‍. 
 
വാലിട്ടെഴുതിയ കണ്ണും ചായം തേച്ച ചുണ്ടും വാര്‍മുടികെട്ടും സിന്ദൂരക്കുറിയും നീട്ടിവളര്‍ത്തി ക്യൂട്ടെക്‌സ് ഇട്ട നഖങ്ങളുമൊക്കെയായി ആയിരക്കണക്കിന് ഭക്തരാണ് വ്രതമെടുത്ത് പെണ്‍വേഷം കെട്ടി ചമയവിളക്കെടുത്തത്. ഈ വേഷത്തില്‍ എന്ത് ചോദിച്ചാലും കൊറ്റംകുളങ്ങയമ്മ അത് നടത്തിക്കൊടുക്കുമെന്നാണ് ഭക്തജനങ്ങളുടെ വിശ്വാസം. 

വീഡിയോ ഇവിടെ കാണാം...👇👇👇👇
 

 


സാരിയോ ചുരിദാറോ പട്ടുപാവടയോ ഒക്കെ അണിഞ്ഞ് ''പുരുഷാംഗനമാര്‍'' ചമയവിളക്കെടുത്തപ്പോള്‍ കാണാനേറെയും എത്തിയത് സ്ത്രീകളായ ഭക്തര്‍തന്നെ. മിക്കവരും സ്ത്രീകളെ വെല്ലുന്ന സൗന്ദര്യധാമങ്ങളായി മാറിയപ്പോള്‍ കാണികള്‍ക്കും കൗതുകമേറെ. ഒപ്പംനിന്ന് ഫോട്ടോയെടുത്തും വീഡിയോ എടുത്തും പുരുഷസുന്ദരിമാരോടുള്ള ഐക്യദാര്‍ഢ്യം മറ്റുഭക്തരും പ്രകടിപ്പിച്ചു. 


സ്ത്രീസൗന്ദര്യത്തെ തോല്‍പ്പിക്കുന്ന പുരുഷാംഗനമാരാല്‍ ക്ഷേത്രവും പരിസരവും നിറഞ്ഞിരുന്നു. വ്രതം നോറ്റ് ഉദ്ദിഷ്ടകാര്യ സിദ്ധിക്കാണ് ആണ്‍കുട്ടികള്‍ മുതല്‍ വിവിധ തുറകളില്‍പ്പെട്ട ഉദ്യോഗസ്ഥരും തൊഴിലാളികളും മുതല്‍ വയോധികര്‍വരെ വിളക്കെടുപ്പിന് എത്തുന്നത്. 

ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി നടന്ന ചമയവിളക്കുത്സവത്തില്‍ എറണാകുളം, തൃശ്ശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നും അയ്യായിരത്തില്‍പരം ഭക്തരും തമിഴ്‌നാട്, ആന്ധ്രാ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമായി ഇരുപതിനായിരത്തില്‍പരം പേര്‍ ഇത്തവണ ചമയവിളക്കെടുത്തതായി ക്ഷേത്രാധികാരികള്‍ സൂചിപ്പിച്ചു. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments