കവീക്കുന്ന്, പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രം പള്ളികളിലെ തിരുക്കർമ്മങ്ങൾ
കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ പെസഹാ വ്യാഴത്തോടനുബന്ധിച്ച് നാളെ (02/04/2026) വൈകിട്ട് 3ന് വിശുദ്ധ കുർബാനയും തുടർന്ന് 4.30 മുതൽ വികാരി റവ ഡോ ജോസഫ് പരിയാത്തിൻ്റെ നേതൃത്വത്തിൽ കാൽ കഴുകൽ ശുശ്രൂഷയും നടത്തും. പിന്നീട് പൊതു ആരാധന.
ദുഃഖവെള്ളിയാഴ്ച (03/04/2026) വൈകിട്ട് നാലിന് കവീക്കുന്ന് സെൻ്റ് എഫ്രേംസ് പള്ളിയിൽ നിന്നും പാമ്പൂരാംപാറ വ്യാകുലമാതാ തീർത്ഥാടനകേന്ദ്രത്തിലേയ്ക്ക് കുരിശിൻ്റെ വഴി. തുടർന്നു പ്രസംഗവും സമാപന പ്രാർത്ഥനയും വികാരി റവ ഫാ ജോസഫ് പരിയാത്ത് നിർവ്വഹിക്കും. പിന്നീട് അത്താഴ നേർച്ച.



0 Comments