പാലായ്ക്ക് ഇനി അറിവിന്റെ വെളിച്ചം; കാനാട്ട്പാറ മരിയസദനം ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു


പാലായ്ക്ക് ഇനി അറിവിന്റെ വെളിച്ചം; കാനാട്ട്പാറ മരിയസദനം ഗ്രന്ഥശാല ഉദ്ഘാടനം ചെയ്തു

 മാനസിക-സാമൂഹിക പുനരധിവാസ രംഗത്ത് മാതൃകയായ മരിയസദനം സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് പുതിയ കരുത്തേകി കാനാട്ട്പാറ മരിയസദനം ഗ്രന്ഥശാല പ്രവർത്തനമാരംഭിച്ചു. വായനയും വിജ്ഞാനവും ഒത്തുചേരുന്ന പുതിയൊരു അറിവിന്റെ ഇടമായി ഗ്രന്ഥശാല മാറുമെന്ന് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.


​എം.ജി. യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ശ്രീ. സിറിയക് തോമസ് ഗ്രന്ഥശാലയുടെ ഉദ്ഘാടനം നിർവഹിച്ചു. 
മരിയസദനം ലോകത്തിന് വെളിച്ചമായി നിലകൊള്ളുന്ന മാതൃകാപരമായ സ്ഥാപനമാണെന്ന് ഡോ. സിറിയക് തോമസ് പ്രശംസിച്ചു. ലളിതമായ തുടക്കത്തിൽ നിന്നും അന്താരാഷ്ട്ര തലത്തിലേക്കുള്ള മരിയസദനത്തിന്റെ വളർച്ച അദ്ഭുതകരമായ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങിൽ ലേബർ ഇന്ത്യ ഗ്രീൻ ഗാർഡൻസ് ചെയർമാൻ ശ്രീ. ജോർജ് കുളങ്ങര അധ്യക്ഷത വഹിച്ചു. മരിയസദനം ഡയറക്ടർ ശ്രീ. സന്തോഷ് ജോസഫ് ചടങ്ങിൽ സ്വാഗതം ആശംസിച്ചു. 


പാലാ പുലിയന്നൂർ സ്വദേശിയും 55 വർഷമായി പാലാ സഹൃദയ സമിതിയിൽ പ്രവർത്തിക്കുകയും ഇപ്പോഴത്തെ അധ്യക്ഷനും കേരള ഹാസ്യവേദിയുടെ സംസ്ഥാന പ്രസിഡന്റുമായ ശ്രീ. രവി പുലിയന്നൂരിനെ ചടങ്ങിൽ ആദരിച്ചു

മീനച്ചിൽ താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ശ്രീ. റോയ് ഫ്രാൻസിസ്, റിട്ടയർഡ് മുനിസിപ്പൽ കമ്മിഷണറും മുൻ ചീഫ് ലൈബ്രറിയനുമായ ശ്രീ. രവി പാലാ, കവയത്രിയും എഴുത്തുകാരിയുമായ ശ്രീമതി സിജിത അനിൽ, ചലച്ചിത്ര നടൻ ശ്രീ. ചാലി പാലാ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

 ചെറുപ്പക്കാരിലും മുതിർന്നവരിലും വായനാശീലം വളർത്താനും ഒഴിവുസമയം ക്രിയാത്മകമായി വിനിയോഗിക്കാനും ഈ ഗ്രന്ഥശാല ഉപകരിക്കുമെന്ന് പ്രസംഗകർ പറഞ്ഞു. ഫ്രണ്ട്സ് ഓഫ് മരിയസദനം പ്രതിനിധി ശ്രീ. ടോമി ചെറിയാൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments