അവസാന വോട്ടും രേഖപ്പെടുത്തി ഭാസ്കരൻ നായർ തെരഞ്ഞെടുപ്പ് ഇല്ലാത്ത ലോകത്തേക്ക് യാത്രയായി



അവസാന വോട്ടും രേഖപ്പെടുത്തി ഭാസ്കരൻ നായർ  തെരഞ്ഞെടുപ്പ് ഇല്ലാത്ത ലോകത്തേക്ക് യാത്രയായി

പാലാ  മീനച്ചിൽ കുറ്റില്ലം കല്ലമ്മാക്കൽ കെ ആർ ഭാസ്കരൻ നായർക്ക് (87)അവസാനത്തെ വോട്ടും രേഖപ്പെടുത്താൻ യോഗമുണ്ടായി."വീട്ടിൽ വോട്ട്" എന്ന പദ്ധതിയുടെ ഭാഗമായി തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ  9 പേർ അടങ്ങുന്ന പോളിംഗ് ഓഫീസർമാരുടെ സംഘം വീട്ടിലെത്തി  ഭാസ്കരൻ നായരെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു. സ്ട്രോക് എന്ന അസുഖം ബാധിച്ച് ഒരു വർഷത്തിലേറെയായി കിടപ്പിലായിരുന്ന ഭാസ്കരൻ നായരെ വോട്ട് ചെയ്യാൻ മകൾ ഗീത സഹായിച്ചു. വോട്ട് ചെയ്യാനുള്ള ബാലറ്റ് പേപ്പർ കിടക്കക്കരികിൽ വെച്ച്.,കാർഡ്ബോർഡ് കൊണ്ട് മറച്ചു വെച്ച് ആയിരുന്നു താൽക്കാലിക പോളിംഗ് ബൂത്ത് ഒരുക്കിയത്.വോട്ട് ചെയ്ത് 24 മണിക്കൂർ തികയും മുൻപേ ചൊവ്വാഴ്ച 12 20ന് ഭാസ്കരൻ നായർ തെരഞ്ഞെടുപ്പ്ഇല്ലാത്ത  ലോകത്തിലേക്ക് യാത്രയായി. കൊണ്ടു പറമ്പിൽ കുടുംബാംഗമായിരുന്നു ഭാസ്കരൻ നായർ.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments