ഡോ.ഫാദർ ഫ്രാൻസീസ് ആലപ്പാട്ട് അന്തരിച്ചു.
പ്രമുഖ വൈദികനും ഭിഷഗ്വരനുമായ ഡോ.ഫാദർ ഫ്രാൻസീസ് ആലപ്പാട്ട് അന്തരിച്ചു. തൃശൂർ അതിരൂപത വികാരി ജനറലായും ജൂബിലി മിഷൻ മെഡിക്കല്‍ കോളജിന്റെ സ്ഥാപക ഡയറക്ടറായും പ്രവർത്തിച്ചിരുന്നു
ആലപ്പാട്ട് ആന്റണിയുടെയും (എ.കെ. ആന്റണി) റോസിയുടെയും മകനായി ജനിച്ച അദ്ദേഹം, ദൈവവിളിക്കൊപ്പം വൈദ്യശാസ്ത്രത്തെയും മനുഷ്യസേവനത്തിനുള്ള ഉപാധിയാക്കി മാറ്റിയ പ്രതിഭയായിരുന്നു.
1995-ലാണ് വൈദികനായി അഭിഷിക്തനായത്. പാവറട്ടി, ഇരവിമംഗലം, കണ്ണംകുളങ്ങര, വിജയപുരം, കൊളങ്ങാട്ടുകര, നെഹ്രുനഗർ എന്നിവിടങ്ങളില്‍ ഇടവക വികാരിയായി ശുശ്രൂഷ അനുഷ്ഠിച്ചു.



0 Comments