മധ്യ വേനലവധിയില്‍ ഒരു യാത്രപോയാലോ.... ആനവണ്ടി റെഡി



സുനില്‍ പാലാ

അവധിക്കാലം വരുവല്ലേ, അടിച്ചു പൊളിച്ചൊരു ട്രിപ്പ് പോയാലോ. ഇങ്ങനെ നിങ്ങളുടെ മനസ്സില്‍ ചിന്ത വന്നാല്‍ നേരെ കെ എസ് ആര്‍ ടി സി യിലേക്ക് വിളിച്ചോ. ഇത്തവണത്തെ മധ്യ വേനലവധി ബഡ്ജറ്റ് ടൂറിസം സെല്‍ നടത്തുന്ന അവധിക്കാല ട്രിപ്പില്‍ കിടു യാത്രയാവാം.

യാത്രകളെ പ്രണയിക്കുന്നവര്‍ക്കായി ഈ അവധിക്കാലം ആഘോഷമാക്കാന്‍ വിനോദ-തീര്‍ത്ഥാടന യാത്രകളൊരുക്കി  കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍.

വയനാട്, കോഴിക്കോട് -കടലുണ്ടി, ഗവി, മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂര്‍, മൂന്നാര്‍, വട്ടവട, തിരുവനന്തപുരം- കോവളം,രാമക്കല്‍മേട്, തെന്‍മല -പാലരുവി,പൊന്‍മുടി, അഷ്ടമുടി, കുമരകം കായല്‍ യാത്രകള്‍, അറബിക്കടലില്‍ കപ്പല്‍യാത്ര തുടങ്ങിയ  ഉല്ലാസ യാത്രകളും, ആറ്റുകാല്‍-ആഴിമല-ചെങ്കല്‍,പറശനിക്കടവ്-കൊട്ടിയൂര്‍-തിരുനെല്ലി, മൂകാംബിക തീര്‍ത്ഥാടന യാത്രയുമാണ് ക്രമീകരിച്ചിരിക്കുന്നത്.

മെയ് മാസത്തില്‍ രാമേശ്വരം -പളനി, ഊട്ടി, കൊടൈക്കനാല്‍ യാത്രകളും. മധ്യവേനല്‍ അവധിക്കാലത്ത്  കുടുംബാംഗങ്ങള്‍ക്കൊപ്പവും, സുഹൃത്തുക്കള്‍ക്കൊപ്പവും,ഉല്ലാസ യാത്ര നടത്താനാണ് കോട്ടയം ജില്ലയിലെ കെ എസ് ആര്‍ ടി സി ബഡ്ജറ്റ് ടൂറിസം സെല്‍ അവസരം ഒരുക്കിയിരിക്കുന്നത്.  ചിലവ് കുറച്ചാണ് ബഡ്ജറ്റ് ടൂറിസം പാക്കേജുകള്‍ തയ്യാറാക്കിയിരിക്കുന്നത്.


ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും 4വര്‍ഷം കൊണ്ട് മലയാളികളുടെ ഇടയില്‍ ബഡ്ജറ്റ് ടൂറിസം ഇരിപ്പടം നേടിയെടുത്തു. വിവിധ ഡിപ്പോകളില്‍ നിന്നും ഏപ്രില്‍, മെയ് മാസങ്ങളില്‍ വിവിധ സ്ഥലങ്ങളിലേക്കായാണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്. കായലും, തേയില തോട്ടങ്ങളും, മൊട്ടകുന്നുകളും,കാട്ടു മൃഗങ്ങളുംനിറഞ്ഞ പ്രകൃതിരമണീയമായ സ്ഥലങ്ങളെ കോര്‍ത്തിണക്കി യാണ് ട്രിപ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്. അടിപൊളി  യത്രകള്‍ക്കായി റെസിഡന്‍സ് അസോസിയേഷനുകള്‍ക്കും,കുടുംബശ്രീകള്‍ക്കും,ആരാധനാല യങ്ങള്‍ക്കും,പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കും,ക്ലബുകള്‍ക്കും 50 പേര് അടങ്ങുന്ന ഗ്രൂപ്പുകള്‍ ആയി ബുക്ക് ചെയ്യാന്‍ ബന്ധപ്പെടാം.

വിവരങ്ങള്‍ക്ക്:

എരുമേലി-9562269963, 9447287735
പൊന്‍കുന്നം-9497888032,6238657110
ഈരാറ്റുപേട്ട- 9497700814, 9947002202
പാലാ 9447433090,9447572249
വൈക്കം, 9072324543, 9995987321
കോട്ടയം -8089158178, 9497473410
ചങ്ങനാശ്ശേരി-8086163011, 9846852601
കൂത്താട്ടുകുളം- 9497883291, 9497415696
 
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോ -ഓര്‍ഡിനേറ്ററെ ബന്ധപ്പെടുക
പ്രശാന്ത് വേലിക്കകം, 9447223212, 
ജില്ലാ -കോ -ഓര്‍ഡിനേറ്റര്‍, കോട്ടയം




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments