yes vartha Follow up 5
മൂകാംബികയിൽ അപകടത്തിൽ മരിച്ച പാലാ പയപ്പാർ സ്വദേശിനികളായ ജ്യോതിയുടെയും ആര്യയുടെയും ഭൗതിക ദേഹങ്ങൾ നാളെ നാട്ടിലെത്തിക്കും. ഇതിനായി പാലായിൽ നിന്നും ആംബുലൻസിൽ ബന്ധുക്കൾ കുന്ദാപുരയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോൾ ഭൗതികദ്ദേഹങ്ങൾ സൂക്ഷിച്ചിട്ടുള്ളത്.
അപകടത്തിൽ പരിക്കേറ്റ ജ്യോതിയുടെ അമ്മ മിനി, സഹോദരൻ ജ്യോതിഷ്, ആര്യയുടെ മകൻ അയൻ എന്നിവരെ മണിപ്പാൽ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . നാട്ടിൽ നിന്നു തിരിച്ച ബന്ധുക്കൾ നാളെ പുലർച്ചെയോടെ കുന്ദാപുരയിൽ എത്തും.
.jpeg)



0 Comments