ഓപ്പറേഷൻ തൂഫാൻ: 1.150 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
കേരള പോലീസിന്റെ പ്രത്യേക മയക്കുമരുന്ന് വിരുദ്ധ നീക്കമായ "ഓപ്പറേഷൻ തൂഫാൻ" ശക്തമായി തുടരുന്നതിനിടെ 1.150 കിലോഗ്രാം കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളിയെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
ആസാം സ്വദേശിയും ഏറ്റുമാനൂരിൽ ആക്രി ശേഖരണവും കച്ചവടവും നടത്തി വന്നിരുന്ന ഷഫീക്കുൾ ഇസ്ലാം ആണ് പിടിയിലായത്. ഏറ്റുമാനൂരും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് റോഡരികുകളിൽ നിന്ന് ആക്രി ശേഖരിച്ച് വിറ്റിരുന്ന ഇയാൾ, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്ന കഞ്ചാവ് കോട്ടയത്തും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്ത് വരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ ഭാഗമായി ജില്ലാ പോലീസ് മേധാവി ശ്രീ. സാബു മാത്യു കെ. എം. IPS ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കോട്ടയം ഡി.വൈ.എസ്.പി അരുൺ കെ. എസ്., കോട്ടയം വെസ്റ്റ് പോലീസ് ഇൻസ്പെക്ടർ അജയ് മോഹൻ എം. എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
പ്രതിയിൽ നിന്ന് 1.150 കിലോഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.
എസ്.ഐമാരായ ഹരികൃഷ്ണൻ കെ. ആർ., സോജൻ ജോസഫ്, അജ്‌മൽ ഷാ, അജയ് ടി. സി., എ.എസ്.ഐ സജി പി. സി., സീനിയർ സിവിൽ പോലീസ് ഓഫീസർ അജിത്ത് എ. വി., സിവിൽ പോലീസ് ഓഫീസർമാരായ സലമോൻ Z., വിപിൻ B., അജേഷ് ജോസഫ്, ശ്രീശാന്ത് S., പ്രതാപൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനയും അറസ്റ്റും നടത്തിയത്.
അറസ്റ്റിലായ പ്രതിയെ തുടർനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
70 12 23 03 34
.jpg)


0 Comments