നാട്ടു ചന്ത കർഷക സംഗമം 12 ന്



തളിർ എലിക്കുളം നാട്ടുചന്തയുടെ കർഷം സംഗമം 12 ന്
രാവിലെ 10 ന്  കുരുവിക്കൂട് നാട്ടു ചന്തയിൽ
നടക്കും.

കർഷകസൗഹൃദ സദസ്സ്, കർഷക പ്രതിഭകൾക്ക് ആദരം,
കാർഷികാനുഭവങ്ങളുടെ പങ്കുവെയ്ക്കൽ,പച്ചക്കറി കൃഷി അറിയേണ്ടവ എന്നവിഷയത്തിൽകാർഷിക പഠന പരിപാടി എന്നിവ നടക്കും
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് യമുനാ പ്രസാദ്ഉദ്ഘാടനം ചെയ്യും.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട്
അദ്ധ്യക്ഷനാകും ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ: ജയദീപ് പാറയ്ക്കൽ
മുഖ്യപ്രഭാഷണവും കൃഷി ഓഫീസർ നിത്യ കൃഷ്ണേന്ദു പദ്ധതി
വിശദീകരണവും നടത്തും. 


പഠന പരിപാടികൾക്ക് പി.എസ് സാബു അസി: കൃഷി ഓഫീസർ
റ്രിട്ട)നേതൃത്വം നൽകും.
ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ആൻസി ജെയിംസ് ജീരകത്തിൽ ജോഷി കെ ആൻ്റണി കുഴിക്കാട്ട് താഴെ സൂര്യാ മോൾ,
അസി: കൃഷി ഓഫീസർമാരായ എ. ജെ. അലക്സ് റോയ് , പി എസ് പ്രജീഷ് ചെറുവള്ളി, നാട്ടു ചന്ത ഭാരവാഹികളായ വി.എസ് സെബാസ്റ്റ്യൻ വെച്ചൂർ , വിത്സൻമാത്യൂ പാമ്പൂരിക്കൽ, 


രാജു അമ്പലത്തറ, ഔസേപ്പച്ചൻ ഞാറയ്ക്കൽ, മോഹനകുമാർ കുന്നപ്പള്ളിക്കരോട്ട്, പി കെ ശശിധരൻ പാമ്പാടിയാത്ത്, ജോസ് പി കുര്യൻ പഴേപറമ്പിൽ, ടോണി ജോർജ് പന്തലാടിയ്ക്കൽ, പത്മിനി ചന്ദ്രശേഖരൻ നായർ കണ്ണ മുണ്ടയിൽ, ജോർജ് കുട്ടി പനച്ചിയ്ക്കൽ തുടങ്ങിയവർ സംസാരിക്കും.
പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് മേൽത്തരം പ്രിയങ്ക ഇനം പാവൽ, ലോല വള്ളിപ്പയർ, അർക്ക അനാമിക വേണ്ട, പാലക് ചീര എന്നിവയുടെ
വിത്തുകളും കൃഷി രീതികൾ വിവരിക്കുന്ന ലഘുലേഖകളും പച്ചക്കറി ത്തെകളും സൗജന്യമായി നൽകും.
രജിസ്ട്രേഷൻ
9446924840
9447348069



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments