തിരുവാർപ്പ് സ്വാമിയാർ മഠത്തിൽ പരിസ്ഥിതി ദിനാചരണം; ‘ചെറുപൈൻ’ ഉൾപ്പെടെയുള്ള അപൂർവ്വ വൃക്ഷ തൈകൾ നട്ടു.
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് തിരുവാർപ്പ് സ്വാമിയാർ മഠത്തിന്റെ ആഭിമുഖ്യത്തിൽ അപൂർവ്വ വൃക്ഷതൈ നടീൽ ചടങ്ങ് സംഘടിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 1:00 മണിക്ക് മഠം അങ്കണത്തിൽ നടന്ന ചടങ്ങ് ബഹു. ഏറ്റുമാനൂർ എം.എൽ.എ ശ്രീ. നാട്ടകം സുരേഷ് വൃക്ഷതൈകൾ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. പൂജനീയ വാസുദേവാനന്ദ ഭൂതി സ്വാമിയാർ ചടങ്ങിൽ മഹനീയ സാന്നിധ്യമായിരുന്നു.
ഐ.യു.സി.എൻ (IUCN) റെഡ് ഡേറ്റാ ബുക്കിൽ 'അതീവ വംശനാശഭീഷണി നേരിടുന്ന വൃക്ഷം' എന്ന് അടയാളപ്പെടുത്തിയതും, നിലവിൽ കേരളത്തിൽ നാമമാത്രമായി അവശേഷിക്കുന്നതുമായ 'ചെറുപൈൻ” മരത്തിന്റെ തൈയാണ് ചടങ്ങിൽ പ്രധാനമായും നട്ടത്. ഇതോടൊപ്പം ബൈബിളിലെ മഹാപ്രളയത്തെ അതിജീവിക്കാനുള്ള പെട്ടകം ഉണ്ടാക്കാൻ നോഹ ഉപയോഗിച്ചതായി പറയുന്ന "നിറംപല്ലി", കേരളത്തിൽ അത്യപൂർവമായ കറുത്ത കുന്തിരിക്കം തുടങ്ങിയ വൃക്ഷങ്ങളും മറ്റ് ദിവ്യ വൃക്ഷത്തൈകളും മഠം അങ്കണത്തിൽ വെച്ചുപിടിപ്പിച്ചു.
തിരുവാർപ്പ് ക്ഷേത്രം മേൽശാന്തി ശ്രീ. ഹരി നമ്പൂതിരി, കോട്ടയം ടിംബർ സെയിൽസ് ഡി.എഫ്.ഒ (Timber Sales DFO) ഡോ. പ്രസാദ് എന്നിവർ മുഖ്യസാന്നിധ്യം വഹിച്ചു. മഠം ഭാരവാഹികളായ ശ്രീനാഥ് നമ്പൂതിരി, ഹരിഹരയ്യർ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റൂബി ചാക്കോ, അനൂപ് രാജ് അറയക്കൽ, മുൻ പഞ്ചായത്ത് മെമ്പർ സുമേഷ് കാഞ്ഞിരം, പരിസ്ഥിതി പ്രവർത്തകർ, സ്ഥലവാസികൾ, പൊതുജനങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
70 12 23 03 34
.jpg)


0 Comments