ജൂൺ 14 ലോക രക്തദാതാ ദിനം; ജില്ലാതല ഉദ്ഘാടനം നാളെ പാലായിൽ ....ബ്ളഡ് ഡൊണേഷൻ ചലഞ്ചുമായി
പാലാ ബ്ലഡ് ഫോറം
സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെയും പാലാ നഗരസഭയുടെയും പാലാ ബ്ലഡ് ഫോറത്തിൻ്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രക്തദാതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും രക്തദാന ക്യാമ്പും നാളെ(ജൂണ്‍ 12) പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. രാവിലെ 11.30ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും.
മാണി സി. കാപ്പന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ദിയ ബിനു മുഖ്യ പ്രഭാഷണം നിര്‍വഹിക്കും. പാലാ ബ്ലഡ് ഫോറം ചെയര്‍മാനായ ഡിവൈ.എസ്.പി കെ. സദന്‍ ദിനാചരണ സന്ദേശം നല്‍കും. മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ രജിത പ്രകാശ് പ്രതിജ്ഞയ്ക്ക് നേതൃത്വം നല്‍കും.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, ജില്ലാ ടി.ബി ഓഫീസര്‍ ഡോ ശ്രീജിത്ത് ബാബു. പാല ജനറല്‍ ആശുപത്രി സൂപ്രണ്ട് ടോ. ടി.പി. അഭിലാഷ്, പാലാ എസ്.എച്ച്.ഒ ബേസില്‍ തോമസ്, ജനമൈത്രി പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ ഡി.എസ്. സുരേഷ്‌കുമാര്‍, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി.ആര്‍. ബിജു എന്നിവര്‍ സംസാരിക്കും.
പാലാ ബ്ലഡ് ഫോറത്തിൻ്റെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന ബ്ലഡ് ഡൊണേഷൻ ചലഞ്ച് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്യും. ചലഞ്ചിൽ പങ്കെടുത്ത് രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവർ 10 മണിക്കും 12 മണിക്കും ഇടയിൽ ടൗൺ ഹാളിൽ വന്ന് രക്തം ദാനം ചെയ്യാവുന്നതാണ്.
18 വയസ്സിനും 60 വയസ്സിനും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള ഏവർക്കും രക്തദാനം നടത്താവുന്നതാണ്. ജില്ലയിലെ എല്ലാ ആശുപത്രികളിലും രക്തത്തിന് വേണ്ടി രോഗികളുടെ ബന്ധുക്കൾ ഓടി നടക്കുന്ന ഈ അവസരത്തിൽ ബ്ലഡ് ഡൊണേഷൻ ചലഞ്ചിൽ പങ്കെടുത്തു രക്തം ദാനം ചെയ്യണമെന്ന് പാലാ ബ്ലഡ് ഫോറം ചെയർമാൻ ഡി വൈ എസ് പി കെ സദനും ജനറൽ കൺവീനർ ഷിബു തെക്കേമറ്റവും അറിയിച്ചു.
70 12 23 03 34

.jpeg)
.jpg)


0 Comments