ഹയർ സെക്കൻഡറി , എസ്. എസ്. എൽ. സി. പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു



 മഹാത്മ ഗാന്ധി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ 2026 മാർച്ചിൽ നടന്ന ഹയർ സെക്കൻഡറി , എസ്. എസ്. എൽ. സി. പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങായ സാദരം 2026 - മെറിറ്റ് ഡേ നടത്തി. എം എൽ എ മാണി സി. കാപ്പൻ മെറിറ്റ് ഡേ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ മൊമെൻ്റോ നല്കി അദ്ദേഹം ആദരിച്ചു.


 പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിയ്ക്കക്കണ്ടം അദ്ധ്യക്ഷയായിരുന്നു. വാർഡ് കൗൺസിലർ ബിജി ജോജോ, പി.ടി.എ. പ്രസിഡൻ്റ് രാജേഷ്  പാറയ്ക്കൽ, എസ്. എം. സി. ചെയർമാൻ കെ. എൻ. ശിവദാസ്, മദർ പി.ടി.എ. പ്രസിഡൻ്റ് സുപർണ്ണ സുരേഷ്, പ്രിൻസിപ്പാൾ ജയകുമാരി വി. ആർ., അപർണ്ണ രാജൻ അദ്ധ്യാപകരായ ലിൻസി എം. അഗസ്റ്റിൻ, അനിൽകുമാർ പി. ബി. , സുനിൽകുമാർ, ജിഷ ടി. ജോർജ്, ജാൻസി മാത്യു, അനുമോൾ വീ.ജി. എന്നിവർ പ്രസംഗിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments