പാലാ നഗരസഭാ "ടീം യു.ഡി.എഫ് " വാട്സപ്പ് ഗ്രൂപ്പിൽ നിന്നും ചെയർപേഴ്‌സണും സ്വതന്ത്ര കൂട്ടായ്മയിലെ മറ്റ് 2 അംഗങ്ങളും "ലെഫ്‌റ്റായി "...... ജോസഫ് ഗ്രൂപ്പ് കൗൺസിലർമാരും കെ.ഡി പി യിലെ ഒരു കൗൺസിലറും ഉൾപ്പെടെ 7 പേർ ഒരു ബ്ലോക്കായി ഇരിക്കാൻ നീക്കം.....

സുനിൽ പാലാ 

കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പിന്  3ഉം , കെ.ഡി പി യ്ക്ക് ഒന്നും  , സ്വതന്ത്ര കൂട്ടായ്മയ്ക്ക്  3ഉം , കോൺഗ്രസ്സിന് 6-ഉം കൗൺസിലർമാരാണ് നഗരസഭാ യു.ഡി. എഫ് ഭരണ സമിതിയിൽ   ഉണ്ടായിരുന്നത് .....

"ഇതുവരെ ലഭിച്ച സഹകരണത്തിനും സഹായങ്ങൾക്കും നന്ദി ..."
എന്ന സന്ദേശം ടീം യു. ഡി  എഫ് വാട്സപ്പ് ഗ്രൂപ്പിൽ ചെയർപേഴ്സൺ ദിയ ബിനു  അയച്ച ശേഷമാണ് സ്വതന്ത്ര കൂട്ടായ്മ അംഗങ്ങൾ,
 ഗ്രൂപ്പിൽ നിന്നും ലെഫ്ടായത് .

പാലായിലെ നഗരസഭാ ഭരണം യുഡിഎഫി ന് ലഭിക്കുന്നതിനുവേണ്ടി , മുന്നണി സംവിധാനത്തിനു രൂപം കൊടുത്തത് മുഖ്യമന്ത്രി വി.ഡി സതീശൻ , രമേശ് ചെന്നിത്തല , ഫ്രാൻസിസ് ജോർജ്ജ് എംപി , മാണി സി കാപ്പൻ എം എൽ എ , ജോസഫ് വാഴയ്ക്കൻ , ടോമി കല്ലാനി , ഫിൽസൺ മാത്യൂസ് , കുര്യാക്കോസ് പടവൻ എന്നിവർ  മുൻകൈ എടുത്താണ്.

അതിനാൽ തന്നെ, ഇവരെ നേരിൽകണ്ട് സത്യാവസ്ഥ പറഞ്ഞ ശേഷം ഭാവികാര്യങ്ങളിലേക്ക് കടക്കാനാണ് സ്വതന്ത്ര കൂട്ടായ്മ അംഗങ്ങളുടെ നീക്കം എന്നാണ് സൂചന.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments