പാലാ നഗരസഭാ ചെയര്‍പേഴ്സന്റെ വാച്ചും ചേംബറിലിരുന്ന ഫയലും മോഷണം പോയതായി പരാതി....... ഭരണ പക്ഷ കൗൺസിലർ ബിജു മാത്യൂസിന് എതിരേയാണ് പരാതി
പാലാ നഗരസഭാ ചെയര്‍പേഴ്സന്റെ വാച്ചും ചേംബറിലിരുന്ന ഫയലും മോഷണം പോയതായി പരാതി. ഭരണപക്ഷ കൗണ്‍സിലര്‍ ബിജു മാത്യൂസാണ് ഇത് മോഷ്ടിച്ചതെന്ന് സംശയിക്കുന്നതായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിക്കക്കണ്ടം പാലാ ഡി.വൈ.എസ്.പി.ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഓഫീസില്‍ നിന്നും താന്‍ മൂന്നുമണിയോടുകൂടി ഊണുകഴിക്കാനായി വീട്ടിലേക്ക് പോയിരുന്നു. പോകുന്നതിന് മുമ്പ് വാഷ് റൂമില്‍ പോകുന്നതിനായി ഊരിവച്ച തന്റെ വിലപിടിപ്പുള്ള വാച്ചും വാട്ടര്‍ അതോറിട്ടിയുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള ഫയലും മേശയിലെ ഡ്രോയില്‍ വച്ചിരുന്നു.
അഞ്ചേകാലോടുകൂടി നഗരസഭാ കൗണ്‍സിലര്‍ ബിജു മാത്യൂസും പോലീസുകാര്‍ എന്ന് പരിചയപ്പെടുത്തിയ മൂന്നുപേരും തന്റെ മുറി തന്നെയോ നഗരസഭാ സെക്രട്ടറിയെയോ അറിയിക്കാതെ ഓഫീസിലെ പ്യൂണിനെക്കൊണ്ട് തുറപ്പിച്ചു. വിവരമറിഞ്ഞ് 5.40-ഓടുകൂടി താന്‍ നഗരസഭയില്‍ എത്തി മേശ പരിശോധിച്ചപ്പോഴാണ് ഡ്രോയിലുണ്ടായിരുന്ന ഫയലും വാച്ചും നഷ്ടപ്പെട്ടതായി കണ്ടതെന്നും ചെയര്‍പേഴ്‌സണ്‍ പറയുന്നു. താന്‍ വന്നപ്പോള്‍ ബിജു മാത്യൂസ് സെക്രട്ടറിയുടെ ഓഫീസിന് സമീപം നില്‍ക്കുന്നുണ്ടായിരുന്നുവെന്നും ദിയ ബിനുവിന്റെ പരാതിയിലുണ്ട്.
ബിജുവിന്റെ കൈയ്യില്‍ തനിക്ക് നഷ്ടപ്പെട്ട ഫയല്‍ പോലെയുള്ള ഒരു ഫയല്‍ ഉണ്ടായിരുന്നതായും ചെയര്‍പേഴ്‌സണ്‍ പറയുന്നു. താന്‍ ചെയര്‍പേഴ്‌സണായതിലുള്ള അസഹിഷ്ണുതയും തന്നോടുള്ള വെറുപ്പും കാരണം ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തില്‍ പാളിച്ചയുണ്ടായി എന്ന് വരുത്തി തീര്‍ക്കുന്നതിനാണ് ബിജു മാത്യൂസ് ഫയല്‍ മോഷ്ടിച്ചതെന്നും ദിയ ബിനു പരാതിപ്പെടുന്നു. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി പാലാ പൊലീസ് പറഞ്ഞു.
മൊഴിയെടുക്കണം എന്ന് പൊലീസ് ആവശ്യപെട്ടതിൻ പ്രകാരം അവരുടെ കൂടെ ചെയർപേഴ്‌സൺൻ്റെ മുറിയിൽ പോയി എന്നത് ഒഴിച്ചാൽ ഒരു മോഷണവും അവിടെ നടന്നിട്ടില്ലെന്ന് കൗൺസിലർ ബിജു മാത്യൂസ് പറയുന്നു
70 12 23 03 34
.jpg)


0 Comments