"രാ..... മായണം , എന്റെ മഹാഭാരതത്തിൽ " പുസ്തക ചർച്ച 23ന് ഏറ്റുമാനൂർ പ്രസ് ക്ലബ്ബ് ഹാളിൽ
ഏറ്റുമാനൂർ : സതീഷ് തര്യൻ എഴുതിയ രാ..... മായണം , എന്റെ മഹാഭാരതത്തിൽ എന്ന പുസ്തകത്തെ കുറിച്ചുള്ള ചർച്ച
ജൂൺ 23 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഏറ്റുമാനൂർ പ്രസ് ക്ലബ് ഹാളിൽ നടക്കും.
എസ്.പി. .പിള്ള സ്മൃതി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് പുസ്തകം പ്രകാശനം ചെയ്തതെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പുസ്തകത്തെക്കുറിച്ച് ധാരാളം അഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് പുസ്തക ചർച്ച സംഘടിപ്പിക്കുന്നത്.
മഹാഭാരതയുദ്ധം നടക്കേണ്ടത് മനുഷ്യരുടെ മനസ്സിലാണ് , ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളുടെ ഹൃദയത്തിലും ആണ് മാറേണ്ടത് മതമല്ല മനമാണ് എന്ന് സന്ദേശമാണ് എഴുത്തിലൂടെ നൽകുന്നത് എന്ന് നോവൽ രചയിതാവ് സതീഷ് തര്യൻ പറഞ്ഞു .
സതീഷ് തര്യൻ , തിരക്കഥാകൃത്ത് രാജീവ് ശേഖർ, ആറന്മുള സത്യവൃത സ്മാരക ട്രസ്റ്റ് പ്രസിഡന്റ്
സതീഷ് കാവ്യധാര , മധു തമ്പി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു .
70 12 23 03 34

.jpg)


0 Comments