പാലാ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ റൗണ്ടാനയും സൗന്ദര്യവൽക്കരണവും; 30 ലക്ഷം രൂപ : ജോസ് കെ. മാണി


പാലാ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ റൗണ്ടാനയും സൗന്ദര്യവൽക്കരണവും; 30 ലക്ഷം രൂപ : 
ജോസ് കെ. മാണി

 പാലാ കെ.എം. മാണി ബൈപ്പാസ് റോഡിലെ സിവിൽ സ്റ്റേഷൻ ജംഗ്ഷനിൽ റൗണ്ടാന നിർമ്മാണത്തിനും സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്കുമായി 30 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ മാണി എംപി അറിയിച്ചു. പ്രാദേശിക വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. ആയതിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുന്നതായും എംപി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി റൗണ്ടാന നിർമ്മാണം, ദിശാബോർഡുകൾ സ്ഥാപിക്കൽ, സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കൽ, റൗണ്ടാനയ്ക്കുള്ളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കൽ എന്നിവ നടപ്പാക്കും. പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ഇതിനോടകം ലഭിച്ചിട്ടുണ്ട്.

റൗണ്ടാന നിർമ്മാണത്തിനും സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾക്കുമായി 25 ലക്ഷം രൂപയും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനായി 5 ലക്ഷം രൂപയും ഉൾപ്പെടെയാണ് 30 ലക്ഷം രൂപ വകയിരുത്തിയിരിക്കുന്നത്. നിർമാണ ചുമതല പൊതുമരാമത്ത് വകുപ്പിനാണ് നൽകിയിരിക്കുന്നത്.
സംസ്ഥാന സർക്കാർ ഏജൻസിയായ NATPAC നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് പഠനം നടത്തിയിരുന്നു. പ്രസ്തുത റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊതുമരാമത്ത് വകുപ്പ് പദ്ധതിയുടെ ഡിസൈൻ തയ്യാറാക്കിയത്.

നിർമ്മാണം പൂർത്തിയാകുന്നതോടെ സിവിൽ സ്റ്റേഷൻ ജംഗ്ഷനിലൂടെ ദിവസേന യാത്ര ചെയ്യുന്ന നൂറുകണക്കിന് ആളുകൾ നേരിടുന്ന യാത്രാബുദ്ധിമുട്ടുകൾക്കും ഗതാഗതക്കുരുക്കിനും പരിഹാരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments