കെഎസ്ആർടിസിക്ക് സംസ്ഥാനത്താകെ 3125 ഓർഡിനറി ബസുകൾ ..... കോട്ടയത്ത് 162 , ഇടുക്കിയിൽ 125 , പത്തനം തിട്ടയിൽ 150 .....
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കെഎസ്ആർടിസി ഓർഡിനറി ബസുകള്‍ സർവീസ് നടത്തുന്നത് തിരുവനന്തപുരം ജില്ലയിൽ. 687 ഓർഡിനറി ബസുകളാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്.രണ്ടാം സ്ഥാനം കൊല്ലം ജില്ലയ്ക്കാണ്. കൊല്ലത്താകെ 415 ഓർഡിനറി ബസുകളാണ് സർവീസ് നടത്തുന്നത്. എറണാകുളം ജില്ലയില്‍ 325 ബസുകളും കോഴിക്കോട് ജില്ലയില്‍ 156 ബസുകളും കണ്ണൂർ ജില്ലയില്‍ 205 ബസുകളുമാണ് സർവീസ് നടത്തുന്നത്.ഏറ്റവും കുറവ് ഓർഡിനറി ബസുകള്‍ ഓടുന്നത് മലപ്പുറം ജില്ലയിലാണ്, 98 എണ്ണം മാത്രം.
ഓർഡിനറി ബസുകളുടെ എണ്ണം,ജില്ല തിരിച്ചുള്ള കണക്ക് താഴെ പറയുന്നു.
തിരുവനന്തപുരം 687
കൊല്ലം 415
പത്തനംതിട്ട 150
ആലപ്പുഴ 227
കോട്ടയം 162
ഇടുക്കി 125
എറണാകുളം 325
തൃശൂർ 153
പാലക്കാട് 122
മലപ്പുറം 98
കോഴിക്കോട് 156
വയനാട് 172
കണ്ണൂർ 205
കാസർകോട് 128
സൗജന്യ യാത്ര മൂലം കെഎസ്ആർടിസിക്ക് പ്രതിമാസം 65 മുതല്‍ 70 കോടി രൂപ വരെയും പ്രതിവർഷം 750 മുതല്‍ 800 കോടി രൂപ വരെയും വരുമാനക്കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. സൗജന്യ യാത്ര ഉണ്ടാക്കുന്ന ബാധ്യത കെഎസ്ആർടിസിയുടെ ചുമലിലാകില്ലെന്നാണ് സർക്കാരിൻ്റെ പ്രതികരണം. സൗജന്യ യാത്രയെ തുടർന്നുവരുന്ന നഷ്ടം സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് ഗ്രാൻ്റായി നല്‍കാനാണ് തീരുമാനം.
70 12 23 03 34
.jpg)


0 Comments