ഏഴാച്ചേരി ഗ്രാമത്തിന് അഭിമാനമായി അമിത എൽസ് ബിനോയിയുടെ ഒന്നാം റാങ്ക് ..... എം ജി യൂണിവേഴ്സിറ്റി ബി കോം പരീക്ഷയിലാണ് രാമപുരം മാർ ആഗസ്തീനോസ് കോളജ് വിദ്യാർത്ഥിനിയായ അമിതയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചത് .... ഇരട്ടി മധുരമായി സൗത്തിൻഡ്യൻ ബാങ്കിൽ ജോലിയും


ഏഴാച്ചേരി ഗ്രാമത്തിന് അഭിമാനമായി അമിത എൽസ് ബിനോയിയുടെ ഒന്നാം റാങ്ക് .....
 എം ജി യൂണിവേഴ്സിറ്റി ബി കോം പരീക്ഷയിലാണ് രാമപുരം മാർ ആഗസ്തീനോസ് കോളജ് വിദ്യാർത്ഥിനിയായ അമിതയ്ക്ക് ഒന്നാം റാങ്ക് ലഭിച്ചത് .... ഇരട്ടി മധുരമായി സൗത്തിൻഡ്യൻ ബാങ്കിൽ ജോലിയും

സ്വന്തം ലേഖകൻ

ഒന്നാം റാങ്കിന്റെ തിളക്കവുമായി രാമപുരം ഏഴാച്ചേരി സ്വദേശി പള്ളത്ത് അമിത എൽസ് ബിനോയി നാടിന് അഭിമാനമായി.  
പള്ളത്ത് ബിനോയി മഞ്ജു ദമ്പതികളുടെ മൂത്ത മകളാണ് അമിത. 


കഴിഞ്ഞ 25 വർഷമായി ബിനോയി പാലാ ബ്രില്ല്യന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകനാണ്. 

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ പഠിച്ച അമിതയ്ക്ക് ക്യാമ്പസ് ഇന്റർവ്യൂവിൽ സൗത്ത് ഇന്ത്യൻ ബാങ്കിൽ പ്ലേസ്മെന്റ് ലഭിച്ചിരിക്കുകയാണിപ്പോൾ. 
സഹോദരിയായ അൻസ് മരിയ ബിനോയി പാലാ ബ്രില്ല്യന്റിൽ ഉപരിപഠനം നടത്തുന്നു. കഴിഞ്ഞ ദിവസം കോളജിൽ ചേർന്ന സമ്മേളനത്തിൽ മന്ത്രി മോൻസ് ജോസഫ് , രാമപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ. ശാന്താറാം തുടങ്ങിയവർ അമിതയെ അഭിനന്ദിച്ചു




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments