വിലക്കയറ്റം: സിപിഐ എം മാർച്ചും ധർണ്ണയും നടത്തി
അതിരൂക്ഷമായ വിലക്കയറ്റവും പ്രതിസന്ധിയും പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരു കൾ അടിയന്തര നടപടി സ്വീക രിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തിൽ പാലാ ഹെഡ് പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി.
പെട്രോളിയം ഉൽപ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വില നിരന്തരം വർധിപ്പിച്ചതുമൂലം വിലക്കയറ്റം അതിരൂക്ഷമായ സാഹ ചര്യത്തിലാണ് സമരം.
മെയ് 15 മുതൽ 25 വരെ കേന്ദ്ര സർക്കാർ നാലുതവണ പെട്രോളിൻ്റെയും ഡീസലിൻ്റെ യും വിലകൂട്ടി.
അന്താരാഷ്ട്ര വി പണിയിൽ ക്രൂഡ് ഓയിലിന് വില കുറയുന്നതിൻ്റെ ആനുകൂല്യം ജനങ്ങൾക്ക് കിട്ടാതിരിക്കാൻ നികുതി വൻതോതിൽ കൂട്ടുകയാണ്. ഗുരുതരമായ ഈ സാഹചര്യം മനസ്സിലാക്കി ഇടപെടാൻ സംസ്ഥാന സർക്കാരും തയ്യാറല്ല. പാലാ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സജേഷ് ശശി അധ്യക്ഷനായി. കുര്യാക്കോസ് ജോസഫ് സ്വാഗതം പറഞ്ഞു.
70 12 23 03 34






0 Comments